( www.truevisionnews.com) കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ അധികം പേരും. കാപ്പി കുടിക്കുന്ന നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുന്നത്. 36% ആളുകൾ രാവിലെ കാപ്പി കുടിക്കുന്നതായി യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
1966 മുതൽ 2007 വരെയുള്ള പഠനങ്ങളുടെ മെറ്റാ അനാലിസിസ് രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് കരൾ കാൻസറിനുള്ള സാധ്യത 43% കുറച്ചതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പതിവായി കാപ്പി കുടിക്കുന്നത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറിന്റെ വളർച്ചയെയും പുരോഗതിയെയും തടയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
.gif)

കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് കുടിക്കുന്നവരിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറവാണെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അടുത്തിടെ കണ്ടെത്തി. കഫീൻ, ക്ലോറോജെനിക് ആസിഡ് (CGA), ട്രൈഗോണെലിൻ, ഡൈറ്റെർപീനുകൾ, മെലനോയിഡുകൾ എന്നിവയുൾപ്പെടെ സംയുക്തങ്ങളാൽ കാപ്പി സമ്പുഷ്ടമാണ്.
ഈ സംയുക്തങ്ങൾക്ക് ക്യാൻസർ വിരുദ്ധ പ്രവർത്തനം, ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കൽ, വൃക്കയിലെ കല്ലുകൾ തടയൽ, വീക്കം തടയൽ തുടങ്ങിയ ഗുണങ്ങളുണ്ട്. പ്രതിദിനം മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് ഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും ഗവേഷകർ പറയുന്നു.
കാപ്പി കുടിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്ന് അതിന്റെ അളവാണ്. അമിതമായി കാപ്പി കുടിക്കുന്നതിന് പാർശ്വഫലങ്ങൾ ഉണ്ടെന്നും ഗവേഷകർ പറയുന്നു. രാവിലെ കാപ്പി കുടിക്കുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത 31 ശതമാനം കുറവാണെന്നും 2025-ൽ യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മിതമായ അളവിൽ കഴിക്കുമ്പോൾ രാവിലെ കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് അനുകൂലമായി പ്രവർത്തിക്കുന്നതായി ഗവേഷകർ പറയുന്നു.
Do you drink coffee every morning? If so, pay attention
