---
title: "പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും"
english_title: "Habits that can lead to rapid aging"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301433/habits-that-can-lead-to-rapid-aging-new"
published_at: "2025-07-09T09:30:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686ded006f926_AGING.jpg"
keywords: []
---

# പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

> **Lead Summary:** ചിലർക്ക് ചർമ്മത്തിൽ വരൾച്ച, നേർത്ത വരകൾ തുടങ്ങിയവ ഉണ്ടാകുന്നത് വളരെ നേരത്തെയാണ്. മോശ ഭക്ഷണക്രമം, ജീവിതശെെലിയിലെ മാറ്റങ്ങൾ, സ്ട്രെസ് എന്നിവയെല്ലാം ചർമ്മത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നു. ജീവിതശെെലിയിലെ ചില ശീലങ്ങൾ വേഗത്തിലാണ് ചിലരെ വാർദ്ധക്യത്തിലേക്ക് നയിക്കുന്നത്. ഏതൊക്കെയാണ് ആ ശീലങ്ങളെന്നറിയാം.

## Article Content

ചിലർക്ക് ചർമ്മത്തിൽ വരൾച്ച, നേർത്ത വരകൾ തുടങ്ങിയവ ഉണ്ടാകുന്നത് വളരെ നേരത്തെയാണ്. മോശ ഭക്ഷണക്രമം, ജീവിതശെെലിയിലെ മാറ്റങ്ങൾ, സ്ട്രെസ് എന്നിവയെല്ലാം ചർമ്മത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നു. ജീവിതശെെലിയിലെ ചില ശീലങ്ങൾ വേഗത്തിലാണ് ചിലരെ വാർദ്ധക്യത്തിലേക്ക് നയിക്കുന്നത്. ഏതൊക്കെയാണ് ആ ശീലങ്ങളെന്നറിയാം.

**ഫോൺ ഉപയോഗം**

ദിവസം മുഴുവൻ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്പ് ടോപ്പുകൽ തുടങ്ങിയവ ഉപയോഗിക്കുന്നവരാണോ? എങ്കിൽ അത് കുറയ്ക്കുക, ഈ ശീലം നിങ്ങളുടെ കണ്ണുകൾ ഉൾപ്പെടെ ശരീരത്തെ മുഴുവൻ ബാധിക്കുന്നു.രാത്രി വൈകിയുള്ള സ്‌ക്രീൻ ഉപയോഗം ഇരട്ടി ദോഷകരമാണ്. കൂടാതെ, ഇത് കാലക്രമേണ ചുളിവുകൾക്കും ചർമ്മം മങ്ങാനും കാരണമാകും.

**ഉറക്കമില്ലായ്മ**

ഒരു വ്യക്തി എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. സ്ഥിരമായ ഉറക്കക്കുറവ് അല്ലെങ്കിൽ ക്രമരഹിതമായ ഉറക്കം വാർദ്ധക്യത്തെ വേഗത്തിലാക്കും. ഉറക്കത്തിന്റെ ഗുണനിലവാരക്കുറവ് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് ഇടയാക്കും. ഇത് ചുളിവുകൾ, ദുർബലമായ പ്രതിരോധശേഷി, വിട്ടുമാറാത്ത രോഗങ്ങൾ നേരത്തെ ഉണ്ടാകൽ എന്നിവയ്ക്ക് ഇടയാക്കും.

**എരുവുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ**

എരിവുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് കൊളസ്ട്രോൾ, ഹൃദയം തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

**വ്യായാമമില്ലായ്മ**

വ്യായാമമില്ലായ്മ വേഗത്തിലുള്ള വാർദ്ധക്യത്തിന് മറ്റൊരു പ്രധാന കാരണമാണ്. ദീർഘനേരം ഇരിക്കുകയോ വ്യായാമം ചെയ്യാതിരിക്കുകയോ ചെയ്യുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും വീക്കം ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

**ഒരിടത്ത് തന്നെ ഇരിക്കുന്നത്**

നിങ്ങൾ മണിക്കൂറുകളോളം ഒരിടത്ത് ഇരിക്കുന്നവരാണോ?എങ്കിൽ ഇത് മാറ്റുക, അത് നിങ്ങളെ ദോഷകരമായി ബാധിക്കും. ശരീരം അനങ്ങാതെ ഇരിക്കുമ്പോൾ രക്ത സമ്മർദ്ദം കുറയുകായും കൊഴുപ്പ് അടിഞ്ഞുകൂടുകായും ചെയ്യുന്നു

**ഉപ്പ് അധികമായാൽ **

ഭക്ഷണത്തിൽ ഉപ്പ് അധികമായാൽ അത് ആരോഗ്യത്തിന് ഹാനികരമാണ്. ഉപ്പ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301433/habits-that-can-lead-to-rapid-aging-new)