#bodyfound | ഐഎൻഎസ് ബ്രഹ്മപുത്രയിലെ തീപിടിത്തം: മൂന്ന് ദിവസത്തിനു ശേഷം നാവികന്റെ മൃതദേഹം കണ്ടെത്തി

#bodyfound | ഐഎൻഎസ് ബ്രഹ്മപുത്രയിലെ തീപിടിത്തം: മൂന്ന് ദിവസത്തിനു ശേഷം നാവികന്റെ മൃതദേഹം കണ്ടെത്തി
Jul 24, 2024 10:44 PM | By VIPIN P V

മുംബൈ: (truevisionnews.com) മുംബൈയിൽ ഐഎൻഎസ് ബ്രഹ്മപുത്രയിലെ തീപിടിത്തത്തിനിടെ അപകടത്തിൽപ്പെട്ട നാവികന്റെ മൃതദേഹം കണ്ടെത്തി.

മുങ്ങൽ വിദഗ്ധരുടെ സംഘമാണു 3 ദിവസത്തിനു ശേഷം സീമെൻ സിതേന്ദ്ര സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ചയാണു മുംബൈ ഡോക്യാർഡിൽ വച്ച് ഐഎൻഎസ് ബ്രഹ്മപുത്രയ്ക്കു തീപിടിച്ചത്.

തീപിടിത്തത്തിനിടെ വെള്ളത്തിലേക്ക് എടുത്തു ചാടിയ നാവികനെ കാണാതാവുകയായിരുന്നു. നീന്തി വരുന്നതു കണ്ടെന്ന് ദൃക്സാക്ഷി മൊഴി നൽകിയെങ്കിലും പിന്നീട് വിവരമില്ലായിരുന്നു.

അതേ സമയം, തീപിടിത്തത്തിൽ ഗുരുതരമായി കേടുപാടു സംഭവിച്ച ഐഎൻഎസ് ബ്രഹ്മപുത്രയുടെ തകരാറുകൾ പരിഹരിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും.

തീപിടിത്തത്തെ തുടർന്നു കപ്പൽ ഒരുവശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. ഇതു നേരെയാക്കാനുള്ള ശ്രമം ഫലം കണ്ടില്ല. കപ്പലിന് അതീവ ഗുരുതരമായ തകരാർ സംഭവിച്ചെന്നാണു വിലയിരുത്തൽ.

ഇതു തിട്ടപ്പെടുത്താൻ കൂടുതൽ പരിശോധന വേണം. ഇന്നലെ നാവിക സേനാ മേധാവി മുംബൈയിൽ എത്തി നേരിട്ടു വിവര ശേഖരണം നടത്തിയിരുന്നു. 2000 മുതൽ നാവിക സേനയുടെ ഭാഗമാണ് ഐഎൻഎസ് ബ്രഹ്മപുത്ര.

#INS #Brahmaputra #fire #Sailor #bodyfound #three #days

Next TV

Related Stories
എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ വിജയം 60 ശതമാനത്തിൽ താഴെ; സ്കൂൾ പ്രധാനാധ്യാപകർക്ക് നോട്ടീസ് അയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

Jun 21, 2025 08:16 AM

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ൽ വിജയം 60 ശതമാനത്തിൽ താഴെ; സ്കൂൾ പ്രധാനാധ്യാപകർക്ക് നോട്ടീസ് അയച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

2025ലെ ​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക​ളി​ലെ വി​ജ​യ​ശ​ത​മാ​നം 60 ശ​ത​മാ​ന​ത്തി​ൽ താ​ഴെ രേ​ഖ​പ്പെ​ടു​ത്തി​യ സ്കൂ​ളു​ക​ളി​ലെ...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനം കുറവ്, ടിക്കറ്റ് നിരക്കിലും  കുറവ്

Jun 21, 2025 08:06 AM

അഹമ്മദാബാദ് വിമാന ദുരന്തം; എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍ 20 ശതമാനം കുറവ്, ടിക്കറ്റ് നിരക്കിലും കുറവ്

അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ്ങില്‍...

Read More >>
യോഗാദിനം ആചരിച്ച് രാജ്യം; വിശാഖപട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷം

Jun 21, 2025 07:21 AM

യോഗാദിനം ആചരിച്ച് രാജ്യം; വിശാഖപട്ടണത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷം

അന്താരാഷ്ട്ര യോഗാദിനത്തിൽ രാജ്യത്ത് വിപുലമായ പരിപാടികൾ....

Read More >>
വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍

Jun 21, 2025 07:03 AM

വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന് അധികൃതര്‍

വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്ന്...

Read More >>
Top Stories

Entertainment News