#shashitharoor | '400 നേടി,പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം'; ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ

#shashitharoor |  '400 നേടി,പക്ഷെ മറ്റൊരിടത്താണെന്ന് മാത്രം'; ബ്രിട്ടനെ ചാരി ബിജെപിയെ ട്രോളി തരൂർ
Jul 6, 2024 08:10 AM | By ADITHYA. NP

ന്യൂഡല്‍ഹി: (www.truevisionnews.com)യുകെ പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ മിന്നും വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍.

'ഒടുക്കം അത് സംഭവിച്ചു, പക്ഷെ മറ്റൊരു രാജ്യത്താണ് എന്നു മാത്രം' എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ 412 സീറ്റിലെ വിജയത്തെ ശശി തരൂര്‍ ബിജെപിക്കെതിരെ ആയുധമാക്കിയത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച് എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം.

യുകെയില്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയത്തെ ഇന്‍ഡ്യാ മുന്നണിയുടെ മുന്നേറ്റവുമായി താരതമ്യം ചെയ്യുപ്പെടുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണവും എത്തുന്നത്.

യുകെയിലെ രാഷ്ട്രീയമാറ്റം ഒരുമാസം മുമ്പത്തെ ഇന്ത്യയിലെ രാഷ്ട്രീയമാറ്റത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അഭിപ്രായപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് അവകാശപ്പെട്ട എന്‍ഡിഎ 293 സീറ്റിലാണ് വിജയിച്ചത്. ഇന്‍ഡ്യാ സഖ്യം 236 സീറ്റിലും വിജയിച്ചിരുന്നു.

പതിനാല് വര്‍ഷം അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പുറത്താക്കിയാണ് യുകെ പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്.

കിയേര്‍ സ്റ്റാമെര്‍ (61) പ്രധാനമന്ത്രിയായി ചുമതലയേറ്റു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഋഷി സുനക് വരും ദിവസങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനമൊഴിയും.

ആകെയുള്ള 650 ലോക്‌സഭാ സീറ്റില്‍ ലേബര്‍ പാര്‍ട്ടി 411 സീറ്റിലേക്ക് കുതിച്ചപ്പോള്‍ കണ്‍വര്‍വേറ്റീവ് പാര്‍ട്ടി 121 സീറ്റിലൊതുങ്ങി. ലിബറല്‍ ഡെമോക്രാറ്റ്‌സ് 71 സീറ്റില്‍ വിജയിച്ചു.

#shashitharoors #dig #bjp #over #uk #labour #party #victory

Next TV

Related Stories
#accident | കളിക്കുന്നതിനിടെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മൂന്ന് വയസുകാരി; 12-ാം നിലയില്‍ തങ്ങി, അത്ഭുതകരമായ രക്ഷപ്പെടൽ

Oct 4, 2024 10:13 PM

#accident | കളിക്കുന്നതിനിടെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മൂന്ന് വയസുകാരി; 12-ാം നിലയില്‍ തങ്ങി, അത്ഭുതകരമായ രക്ഷപ്പെടൽ

കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍...

Read More >>
#arrest | ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്ന സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

Oct 4, 2024 09:04 PM

#arrest | ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്ന സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

കവർച്ച നടത്തിയതിൻ്റെ സൂചനകളൊന്നുമില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു....

Read More >>
#founddead |  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നില‍യിൽ

Oct 4, 2024 08:47 PM

#founddead | മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്‍റെ മാതാവ് ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നില‍യിൽ

പൊലീസെത്തി മുറിയിൽ കയറി പരിശോധന നടത്തിയപ്പോഴാണ് മാലയെ മരിച്ച നിലയിൽ കണ്ടത്....

Read More >>
#maoist | സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വൻ ഏറ്റുമുട്ടൽ, 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്

Oct 4, 2024 08:12 PM

#maoist | സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വൻ ഏറ്റുമുട്ടൽ, 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്

ഏറ്റമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട്...

Read More >>
#stabbed | ഒമ്പതാം ക്ലാസ് വിദ്യാർഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്നു

Oct 4, 2024 08:08 PM

#stabbed | ഒമ്പതാം ക്ലാസ് വിദ്യാർഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തുവന്നു

സ്‌കൂളിൻ്റെ പ്രധാന ഗേറ്റിന് പുറത്തുവെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ...

Read More >>
#BJP | ഹരിയാനയിൽ  പ്രവർത്തകരുടെ കൈയിൽ ചവിട്ടി നടന്ന് ബി.ജെ.പി നേതാവ്

Oct 4, 2024 07:46 PM

#BJP | ഹരിയാനയിൽ പ്രവർത്തകരുടെ കൈയിൽ ചവിട്ടി നടന്ന് ബി.ജെ.പി നേതാവ്

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ജയ് ഭഗവാൻ ശർമ എത്തിയപ്പോൾ ചില പാർട്ടി പ്രവർത്തകർ നിലത്ത് മുട്ടുകുത്തി ഇരുന്ന് നടക്കാൻ വേണ്ടി കൈകൾ വെച്ച്...

Read More >>
Top Stories