#accident | കളിക്കുന്നതിനിടെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മൂന്ന് വയസുകാരി; 12-ാം നിലയില്‍ തങ്ങി, അത്ഭുതകരമായ രക്ഷപ്പെടൽ

#accident | കളിക്കുന്നതിനിടെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ് മൂന്ന് വയസുകാരി; 12-ാം നിലയില്‍ തങ്ങി, അത്ഭുതകരമായ രക്ഷപ്പെടൽ
Oct 4, 2024 10:13 PM | By VIPIN P V

നോയിഡ: (truevisionnews.com) കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ മൂന്ന് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ഗ്രേറ്റര്‍ നോയിഡയിലെ ഗോറിലാണ് സംഭവം.

താഴേക്ക് വീണ കുട്ടി 12-ാം നിലയുടെ ബാല്‍ക്കണിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ആന്തരീകാവയവങ്ങള്‍ക്കുള്‍പ്പടെ പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ ഭക്ഷണം പാചകം ചെയ്യവെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തില്‍ കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി വിമർശനം ശക്തമായിട്ടുണ്ട്.

#Three #year #old #girl #fell #floor #playing #Amazing #getaway #stayed #floor

Next TV

Related Stories
Top Stories