#ADGP | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട്; ഡിജിപി ഇന്ന് സംസ്ഥാന സർക്കാരിന് നൽകും

#ADGP | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട്; ഡിജിപി ഇന്ന് സംസ്ഥാന സർക്കാരിന് നൽകും
Oct 5, 2024 06:03 AM | By Jain Rosviya

തിരുവനന്തപുരം : (truevisionnews.com)എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിന് നൽകും.

എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാറിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും എന്നാൽ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം.

ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

എഡിജിപി എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്.

എന്നാൽ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളിൽ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്.

വിവാദ നായകൻ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.

എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തലെന്നും എന്നാൽ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകാമെന്നാണ് പ്രഖ്യാപിത നിലപാടെന്നും നേതൃത്വം അറിയിച്ചു.

സമ്മർദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കയ്യിൽ കിട്ടട്ടെ, അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്.

ഇതിനൊക്കെ ഒടുവിലാണ് ഇന്ന് ഡിജിപിയുടെ അന്തിമ റിപ്പോർട്ട് സർക്കാറിലേക്ക് എത്താൻ പോകുന്നത്.

#Inquiry #report #against #ADGP #DGP #give #state #government #today

Next TV

Related Stories
#accident |  വാഹനാപകടത്തിൽ പരിക്കേറ്റ്  ചികിത്സയിലായിരുന്ന തൂണേരി സ്വദേശി യുവാവ് മരിച്ചു

Nov 29, 2024 08:22 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂണേരി സ്വദേശി യുവാവ് മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ്...

Read More >>
#WasteManagement | കോഴി മാലിന്യ സംസ്‌കരണം; ജനുവരി 15 നുള്ളിൽ എല്ലാ കോഴി സ്റ്റാളുകളിലും ഫ്രീസർ നിർബന്ധം

Nov 29, 2024 08:18 PM

#WasteManagement | കോഴി മാലിന്യ സംസ്‌കരണം; ജനുവരി 15 നുള്ളിൽ എല്ലാ കോഴി സ്റ്റാളുകളിലും ഫ്രീസർ നിർബന്ധം

കട്ടിപ്പാറയിൽ ഫ്രഷ് കട്ട് ഏജൻസിയോട് ആവശ്യപ്പെട്ടപ്രകാരം വെയിങ് ബ്രിഡ്ജ്, എഫ്ലുവൻറ് ട്രീറ്റ്മെന്റ് പ്ലാന്റ്, വെഹിക്കിൾ വാഷിംഗ്‌ ഏരിയ ഫെസിലിറ്റി...

Read More >>
#imprisonment | നിസ്‌കാരമുറിയിലും ടെറസിൽവെച്ചും വിദ്യാർഥിനിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ മദ്രസാ അധ്യാപകന് 70 വർഷം കഠിനതടവ്

Nov 29, 2024 08:09 PM

#imprisonment | നിസ്‌കാരമുറിയിലും ടെറസിൽവെച്ചും വിദ്യാർഥിനിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ മദ്രസാ അധ്യാപകന് 70 വർഷം കഠിനതടവ്

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സിന്ധു ഹാജരായി. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്...

Read More >>
#ganja |  പൊലീസിനെ കണ്ട് ഓടി; പരിശോധയിൽ കണ്ടെത്തിയത് 1.44 കിലോ ഗ്രാം കഞ്ചാവ്, കോഴിക്കോട് യുവാവ് അറസ്റ്റിൽ

Nov 29, 2024 07:29 PM

#ganja | പൊലീസിനെ കണ്ട് ഓടി; പരിശോധയിൽ കണ്ടെത്തിയത് 1.44 കിലോ ഗ്രാം കഞ്ചാവ്, കോഴിക്കോട് യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം മുഖദാര്‍ ജുമാമസ്ജിദിന് സമീപത്ത് വെച്ച് പൊലീസ് പട്രോളിംഗിനിടെയാണ് സമദ്...

Read More >>
#PoliceCase | ചികിത്സയ്ക്കിടെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് പോക്‌സോ കോടതി

Nov 29, 2024 07:13 PM

#PoliceCase | ചികിത്സയ്ക്കിടെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് പോക്‌സോ കോടതി

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം...

Read More >>
#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്; പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ചെന്നൈയിൽ നിന്നും

Nov 29, 2024 07:12 PM

#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്; പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ചെന്നൈയിൽ നിന്നും

കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍...

Read More >>
Top Stories