#BJP | ഹരിയാനയിൽ പ്രവർത്തകരുടെ കൈയിൽ ചവിട്ടി നടന്ന് ബി.ജെ.പി നേതാവ്

#BJP | ഹരിയാനയിൽ  പ്രവർത്തകരുടെ കൈയിൽ ചവിട്ടി നടന്ന് ബി.ജെ.പി നേതാവ്
Oct 4, 2024 07:46 PM | By Susmitha Surendran

കുരുക്ഷേത്ര: (truevisionnews.com) ഹരിയാനയിൽ പ്രവർത്തകരുടെ കൈകളിൽ ചവിട്ടി നടന്ന് ബി.ജെ.പി നേതാവ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പെഹോവ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ ഡി.ഡി ശർമ എന്നറിയപ്പെടുന്ന ജയ് ഭഗവാൻ ശർമയാണ് പാർട്ടി പ്രവർത്തകരെ 'അനുഗ്രഹിക്കാൻ' വേണ്ടി അവരുടെ കൈകളിൽ ചവിട്ടി നടന്നത്.

സംഭവത്തിന്‍റെ വീഡിയോ വൈറലായതിന് ശേഷം വലിയ വിമർശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ജയ് ഭഗവാൻ ശർമ എത്തിയപ്പോൾ ചില പാർട്ടി പ്രവർത്തകർ നിലത്ത് മുട്ടുകുത്തി ഇരുന്ന് നടക്കാൻ വേണ്ടി കൈകൾ വെച്ച് കൊടുക്കുകയായിരുന്നു.

കൈകളിലൂടെ നടക്കുമ്പോൾ ശർമ വീഴാതിരിക്കാൻ സമീപത്തുള്ളവർ സഹായിക്കുന്നതും വീഡിയോയിൽ കാണാം.ആം ആദ്മി പാർട്ടിയുടെ ഗെഹൽ സിങ് സന്ധുവും കോൺഗ്രസിൻ്റെ മന്ദീപ് ചാത്തയുമാണ് മണ്ഡലത്തിൽ ജയ് ഭഗവാൻ ശർമയുടെ പ്രധാന എതിരാളികൾ.

ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐ.എൻ.എൽ.ഡി), ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) എന്നിവയുൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളും കുരുക്ഷേത്ര ജില്ലയിൽ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. ഒക്‌ടോബർ അഞ്ചിനാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്.

#BJP #leader #trampled #workers' #hands #Haryana.

Next TV

Related Stories
#shotdeath | എസ്‌ഐയെ കോണ്‍സ്റ്റബിള്‍ വെടിവെച്ചു കൊന്നു; സുരക്ഷ ശക്തമാക്കി പൊലീസ്

Nov 3, 2024 08:54 AM

#shotdeath | എസ്‌ഐയെ കോണ്‍സ്റ്റബിള്‍ വെടിവെച്ചു കൊന്നു; സുരക്ഷ ശക്തമാക്കി പൊലീസ്

ഷാജഹന്‍ കസേരയിലിരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍...

Read More >>
#sexualassault | അജ്ഞാതൻ കത്തികാണിച്ച് ബലാത്സംഗം ചെയ്തെന്ന പരാതി; ഒടുവിൽ പിടിയിലായത് പെൺകുട്ടിയുടെ ഓൺലൈൻ സുഹൃത്ത്

Nov 3, 2024 08:43 AM

#sexualassault | അജ്ഞാതൻ കത്തികാണിച്ച് ബലാത്സംഗം ചെയ്തെന്ന പരാതി; ഒടുവിൽ പിടിയിലായത് പെൺകുട്ടിയുടെ ഓൺലൈൻ സുഹൃത്ത്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ ഓൺലൈൻ സുഹൃത്തിനെ പോക്സോ ചുമത്തി...

Read More >>
#UPI  | യുപിഐ ഉപ​യോക്താക്കൾ ശ്രദ്ധിക്കൂ; നവംബർ മുതൽ പുതിയ മാറ്റങ്ങൾ

Nov 2, 2024 09:20 PM

#UPI | യുപിഐ ഉപ​യോക്താക്കൾ ശ്രദ്ധിക്കൂ; നവംബർ മുതൽ പുതിയ മാറ്റങ്ങൾ

നവംബർ ഒന്ന് മുതൽ യുപിഐ ലൈറ്റിൽ ഇടപാട് ലിമിറ്റ്...

Read More >>
#murder | നിർത്തിയിട്ട കാറിൽ നവദമ്പതികളെ  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതികൾ അറസ്റ്റിൽ

Nov 2, 2024 08:23 PM

#murder | നിർത്തിയിട്ട കാറിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതികൾ അറസ്റ്റിൽ

ഇവരുടെ മൃതദേഹം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു....

Read More >>
#accident | കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീയും 10 മാസം പ്രായമുള്ള മകനും ഉൾപ്പെടെ മൂന്നു പേർ മരിച്ചു

Nov 2, 2024 03:39 PM

#accident | കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീയും 10 മാസം പ്രായമുള്ള മകനും ഉൾപ്പെടെ മൂന്നു പേർ മരിച്ചു

ശനിയാഴ്ച രാവിലെയാണ് റിയാസി ജില്ലയിലെ മലയോര റോഡിൽ നിന്ന് കാർ തെന്നി തോട്ടിലേക്ക്...

Read More >>
Top Stories

Entertainment News