#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ

#cookery | വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ
Jun 25, 2024 01:19 PM | By Sreenandana. MT

(truevisionnews.com)റേഷൻകടയിലെ അരിയെ എല്ലാവർക്കും പുച്ഛമാണ്. എന്നാൽ അങ്ങനെ പുച്ഛിച്ച് തള്ളേണ്ട ചില്ലറക്കാരനല്ല റേഷനരി. വില കൂടിയ കൈമ അരിയും ബസ്മതി അറിയുമൊന്നുമില്ലാത്തപ്പോൾ ഒരു ബിരിയാണി കഴിക്കണമെന്ന് തോന്നിയാൽ ഈ റേഷൻ കടയിലെ പച്ചരിയെ ആശ്രയിക്കാവുന്നതാണ്. ഈ ലോ കോസ്റ്റ് ബിരിയാണി വയ്ക്കുന്നതെങ്ങനെ എന്ന് നോക്കാം.

ആവശ്യത്തിന് പച്ചരി എടുത്ത് കഴുകി വൃത്തിയാക്കുക കുക്കര്‍ അടുപ്പത്ത് വച്ച്, 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിക്കുക. ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിക്കുക. ഇതിലേക്ക് ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം മുതലായവ ആവശ്യത്തിന് ഇട്ടു വഴറ്റുക. ഉള്ളി നൈസായി അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.

ഇതിലേക്ക് ഒരു തക്കാളി, പച്ചമുളക് എന്നിവ കൂടി ചേര്‍ക്കുക. തക്കാളി വെന്തുകഴിഞ്ഞാല്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് കറിവേപ്പില മല്ലിയില, പുതിന എന്നിവയും ആവശ്യത്തിന് ചേര്‍ക്കുക. നന്നായി ഇളക്കുക. നേരത്തെ കഴുകി വെള്ളം വാര്‍ത്തു വെച്ച അരി ഇതിലേക്ക് ഇടുക. അരിയും മസാലയും കൂടി നന്നായി ഇളക്കുക. ഇതിലേക്ക് അരിയുടെ ഇരട്ടി അളവില്‍ വെള്ളം ഒഴിക്കുക. കുറച്ചു നാരങ്ങാനീരും ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക കുക്കറിന്‍റെ അടപ്പ് വച്ച് ഒരു വിസില്‍ അടിച്ചാല്‍ ഓഫാക്കുക. രുചിയേറിയ ബിരിയാണി തയ്യാർ.

#expensive #kaima #basmati #greens #ration #shop #enough #make #biryani

Next TV

Related Stories
#cookery |   മുട്ട കട്ട്ലറ്റ് തയ്യാറാക്കാം വളരെ എളുപ്പത്തിൽ ...

Oct 4, 2024 08:23 PM

#cookery | മുട്ട കട്ട്ലറ്റ് തയ്യാറാക്കാം വളരെ എളുപ്പത്തിൽ ...

എങ്ങനെയാണ് വളരെ എളുപ്പത്തിൽ മുട്ട കട്ട്ലറ്റ് തയ്യാറാകാം എന്ന് നോക്കാം...

Read More >>
#Cookery | കിളിക്കൂട് മലബാർ സ്പെഷ്യൽ പലഹാരം തയ്യാറാക്കി നോക്കാം

Sep 29, 2024 08:43 PM

#Cookery | കിളിക്കൂട് മലബാർ സ്പെഷ്യൽ പലഹാരം തയ്യാറാക്കി നോക്കാം

കിളിക്കൂടിന് അതിൻ്റെ പേര് ലഭിച്ചത് അതിൻ്റെ രൂപഭാവത്തിൽ...

Read More >>
#Cookery | അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം ഹെൽത്തി റാഗി കഞ്ഞി

Sep 29, 2024 08:23 PM

#Cookery | അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം ഹെൽത്തി റാഗി കഞ്ഞി

രോഗപ്രതിരോധത്തിനും, ശരീരഭാരം കുറയ്ക്കാനുമൊക്കെ റാഗി വളരെയധികം...

Read More >>
#shrimproast | നല്ല നാടൻ സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കാം

Sep 22, 2024 03:59 PM

#shrimproast | നല്ല നാടൻ സ്പെഷ്യൽ ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി നോക്കാം

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ...

Read More >>
#mintlimesoda  |  ഈ ചൂടുകാലത്ത്  ഉള്ള് തണുപ്പിക്കാൻ മിന്‍റ് ലൈം സോഡ

Sep 21, 2024 02:48 PM

#mintlimesoda | ഈ ചൂടുകാലത്ത് ഉള്ള് തണുപ്പിക്കാൻ മിന്‍റ് ലൈം സോഡ

ഈ ചൂടുകാലത്ത് കുടിക്കാം മിന്‍റ് ലൈം സോഡ. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ...

Read More >>
#Cookery | സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കി മടുത്തോ? ഓണത്തിന് രുചിയേറും ഈന്തപ്പഴം ഉണ്ണിയപ്പം തയ്യാറാക്കി നോക്കാം

Sep 16, 2024 04:56 PM

#Cookery | സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കി മടുത്തോ? ഓണത്തിന് രുചിയേറും ഈന്തപ്പഴം ഉണ്ണിയപ്പം തയ്യാറാക്കി നോക്കാം

കുട്ടികൾക്കായി വെകുന്നേരങ്ങളിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ...

Read More >>
Top Stories