(truevisionnews.com) മാമ്പഴ പുളിശ്ശേരി കൊതിയന്മാരാണ് നമ്മളിൽ പലരും .തനി നാടൻ പഴുത്ത മാമ്പഴമാണ് നമ്മൾ ഇതിനു ഉപയോഗിക്കുന്നത് . ഇന്നത്തെ ഊണിനൊപ്പം മാമ്പഴ പുളിശ്ശേരി തയ്യാറാക്കിനോക്കാം ...
ചേരുവകൾ
.gif)
നാടൻ മാമ്പഴം
മഞ്ഞൾപ്പൊടി
പച്ചമുളക്
തൈര് -
തേങ്ങാ -
ചെറിയ ഉള്ളി
ജീരകം
ഉപ്പ്
വെള്ളം
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യം നന്നായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് എടുത്ത് മഞ്ഞളും പച്ചമുളകും ഉപ്പും ചേർത്ത് വെള്ളമൊഴിച്ചു വേവിക്കുക. പിന്നീട് തേങ്ങ, ജീരകവും ചെറിയുള്ളിയും ചേർത്ത് നന്നായി അരയ്ക്കുക. മാമ്പഴം വെന്തു കഴിയുമ്പോൾ തേങ്ങാ അരച്ചത് ചേർത്തിളക്കുക, ചെറിയ തിള വരുമ്പോൾ തൈര് ചേർത്ത് തീ ഓഫ് ചെയ്യുക. ശേഷം കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കാവുന്നതാണ്. സധ്യക്കൊപ്പം വിളമ്പാം.
mambazha pulissery Recipe
