മഴ, കട്ടൻ, പരിപ്പുവട... ആഹാ അന്തസ്; പരിപ്പുവട ഇങ്ങനെ തയ്യാറാകൂ ..

 മഴ, കട്ടൻ, പരിപ്പുവട... ആഹാ അന്തസ്; പരിപ്പുവട ഇങ്ങനെ തയ്യാറാകൂ ..
May 30, 2025 01:51 PM | By Susmitha Surendran

(truevisionnews.com) പരിപ്പുവട ഇഷ്ടമില്ലാത്തവരായി ആരുണ്ട് നമുക്കിടയിൽ . വൈകുന്നേരങ്ങളിൽ ഒരു കട്ടനും പരിപ്പുവടയും കിട്ടിയാൽ പിന്നെ വേറെന്ത് വേണം ... ഇന്ന് വീട്ടിൽ തന്നെ ഉണ്ടാക്കാം നല്ല ചൂട് പരിപ്പുവട.

ചേരുവകൾ

തുവര പരിപ്പ്

ചുവന്ന മുളക്

കല്ലുപ്പ്

ഇഞ്ചി

പച്ചമുളക്

ചെറിയ ഉള്ളി

കായം

കറിവേപ്പില

എണ്ണ

തയാറാക്കുന്ന വിധം

ആദ്യം തുവരപരിപ്പും ചുവന്ന മുളകും കല്ലുപ്പും മിക്സിയിലിട്ട് തരുതരുപ്പോടെ അരച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില കായം എന്നിവ ചേർത്ത് നന്നായി ഇളക്കുക.

പിന്നീട് ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ അധികം കനമില്ലാതെ വട പരത്തി എണ്ണയിൽ ഇടുക. 5-6 മിനിറ്റ് എണ്ണയിൽ ഇട്ട് മൊരിച്ചെടുക്കുക. ചൂട് ചായക്കൊപ്പം കഴിക്കാം.

ParipuVada Recipe

Next TV

Related Stories
Top Stories