LiquorTragedy | കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി

LiquorTragedy | കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി
Jun 21, 2024 08:26 AM | By VIPIN P V

തമിഴ്നാട്: (truevisionnews.com) തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ.

നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവർ നേരത്തെ പിടിയിലായിരുന്നു. കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു.

വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളുള്ള ഒരാൾ എങ്ങനെ ജയിലിന് പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ തുടരുന്നു എന്നത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം ഇന്നലെ തന്നെ ചിന്നദുരൈയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ രാജ്ഭവൻ നടപടി ആരംഭിച്ചു.

ചീഫ് സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും.

ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ ജില്ലാ കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി. കൂടാതെ ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു.

എസ്പി സമയ്‌സിങ് മീനയെ സസ്‌പെൻഡ് ചെയ്തു.

പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

#Poisonous #LiquorTragedy #Chief #accused #Chinnadurai #custody #accused #cases

Next TV

Related Stories
#rahulmamkootathil |നീറ്റ് ചോദ്യപേപ്പർ ചോർച്ച; ദില്ലിയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, രാഹുല്‍ മാങ്കൂട്ടത്തിലിനടക്കം പരിക്ക്

Jun 27, 2024 07:27 PM

#rahulmamkootathil |നീറ്റ് ചോദ്യപേപ്പർ ചോർച്ച; ദില്ലിയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, രാഹുല്‍ മാങ്കൂട്ടത്തിലിനടക്കം പരിക്ക്

നീറ്റ് ക്രമക്കേടിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്‍റെ രാജി ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് ദില്ലിയിൽ മാർച്ച്...

Read More >>
#rape | എസി ഓണാക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ കാറിൽ പീഡനത്തിനിരയാക്കി ടാക്‌സി ഡ്രൈവർ

Jun 27, 2024 03:44 PM

#rape | എസി ഓണാക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ കാറിൽ പീഡനത്തിനിരയാക്കി ടാക്‌സി ഡ്രൈവർ

യുവതി വിസമ്മതിച്ചതോടെ ഇയാൾ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും യുവതി പരാതിയിൽ...

Read More >>
#ShashiTharoor | ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

Jun 27, 2024 02:25 PM

#ShashiTharoor | ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ...

Read More >>
#Ayodhya | 'അത് ചോർച്ചയല്ല, പണി തീരാത്തതു കൊണ്ട്'; മുഖ്യപൂജാരിയെ തിരുത്തി അയോധ്യ ക്ഷേത്ര ട്രസ്റ്റ്

Jun 27, 2024 01:52 PM

#Ayodhya | 'അത് ചോർച്ചയല്ല, പണി തീരാത്തതു കൊണ്ട്'; മുഖ്യപൂജാരിയെ തിരുത്തി അയോധ്യ ക്ഷേത്ര ട്രസ്റ്റ്

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത്, ആറു മാസങ്ങൾക്കകമാണ് രാമക്ഷത്രത്തിൽ ചോർച്ച റിപ്പോർട്ട് ചെയ്തത്. 'ആദ്യമഴ പെയ്തപ്പോൾ തന്നെ...

Read More >>
#goldrebbery | വെറും 32 സെക്കന്‍റ്; തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ കവര്‍ന്നത് 50 ലക്ഷത്തിന്‍റെ സ്വര്‍ണം; സിസിടിവി ദൃശ്യങ്ങള്‍

Jun 27, 2024 12:18 PM

#goldrebbery | വെറും 32 സെക്കന്‍റ്; തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ കവര്‍ന്നത് 50 ലക്ഷത്തിന്‍റെ സ്വര്‍ണം; സിസിടിവി ദൃശ്യങ്ങള്‍

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജ്വല്ലറിയിലേക്ക് ഓടിക്കയറി വന്ന മോഷ്ടാക്കളിൽ ഒരാൾ കടക്കാരന്‍റെ...

Read More >>
Top Stories