#healthdepartment | ഹോട്ടലിലെ മലിനജലം പൈപ്പ് വഴി ഓവുചാലിലേക്ക്, കോണ്‍ക്രീറ്റുപയോഗിച്ച് അടച്ച് ആരോഗ്യവകുപ്പ്

#healthdepartment  | ഹോട്ടലിലെ മലിനജലം പൈപ്പ് വഴി ഓവുചാലിലേക്ക്, കോണ്‍ക്രീറ്റുപയോഗിച്ച് അടച്ച് ആരോഗ്യവകുപ്പ്
Jun 27, 2024 07:35 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  മലിന ജലം പൈപ്പ് ലൈന്‍ വഴി ഓവുചാലിലേക്ക് ഒഴുക്കി വിട്ട ഹോട്ടലുകള്‍ക്കെതിരെ നടപടി.

വടകര പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് ശ്രീമണി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്നാണ് മലിനജലം പൊതു ഡ്രൈനേജിലേക്ക് ഒഴുക്കി വിട്ടത്. നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുവെള്ളം സ്ഥാപനത്തില്‍ നിന്ന് തുറന്നുവിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

തുടര്‍ന്ന് ഈ രണ്ട് സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം പൈപ്പ് വഴി നഗരസഭാ ഡ്രൈനേജിലേക്ക് ഒഴുക്കിയതായി കണ്ടെത്തി.

മാലിനജലം ഒഴുക്കി വിട്ടതിനെതിരെ മുനിസിപ്പല്‍ ആക്ട് പ്രകാരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിയമലംഘനം തുടരുന്ന വിഷയം ഹൈക്കോടതി നിയമിച്ച ഓംബുഡ്‌സ്മാന് റിപ്പോര്‍ട്ട് ചെയ്യുമെന്നും നഗരസഭാ സെക്രട്ടറി എന്‍.കെ. ഹരീഷ് അറിയിച്ചു.

ഓവുചാലിലേക്ക് ഇവര്‍ നിര്‍മിച്ച പൈപ്പ്‌ലൈന്‍ കോണ്‍ക്രീറ്റ് ചെയ്ത് അടച്ചശേഷമാണ് നഗരസഭാ സംഘം മടങ്ങിയത്.

നേരത്തേ കരിമ്പന തോട്ടിലേക്ക് മാലിന്യമൊഴുക്കിയ സംഭവത്തില്‍ സ്ഥാപനം അടച്ചുപൂട്ടുന്നതിന് നഗരസഭ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേയുടെ അടിസ്ഥാനത്തില്‍ വീണ്ടും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

#Action #taken #against #hotels #let #waste #water #flow #drain #through #pipeline.

Next TV

Related Stories
#drowned | കുളത്തിൽ ഇല്ലാതായത് പിഞ്ചോമനകൾ; നടുക്കത്തിൽ മാച്ചേരി

Jun 30, 2024 09:44 AM

#drowned | കുളത്തിൽ ഇല്ലാതായത് പിഞ്ചോമനകൾ; നടുക്കത്തിൽ മാച്ചേരി

ഇ​രു​വ​രു​ടെ​യും വീ​ടി​ന് 500 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​ള​ത്തി​ലാ​ണ് കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്....

Read More >>
#missing | മകൾ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് വിവരമില്ല

Jun 30, 2024 09:32 AM

#missing | മകൾ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് വിവരമില്ല

രാവിലെ പതിനൊന്നരയോടെ കല്ലിശ്ശേരി ഭാഗത്തു സുനിലിന്റെ മൊബൈൽ ഫോൺ സിഗ്‌നൽ ലഭിച്ചുവെന്നും തുടർന്ന് സ്വിച്ച് ഓഫായെന്നുമാണ് പോലീസ്...

Read More >>
#death | രോഗാവസ്ഥയിൽ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കാൻസർ ബാധിത മരിച്ചു

Jun 30, 2024 09:20 AM

#death | രോഗാവസ്ഥയിൽ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കാൻസർ ബാധിത മരിച്ചു

ഇവരുടെ പരാതിയിൽ കേസ് എടുത്ത പെരുനാട് പോലീസ് കഴിഞ്ഞ ദിവസം ഭർത്താവിനെ അറസ്റ്റ് ചെയ്ത്...

Read More >>
#swimming | പരിശീലനം തുണയായി; പത്തുവയസ്സുകാരി ജീവിതത്തിലേക്ക് നീന്തിക്കയറി

Jun 30, 2024 09:15 AM

#swimming | പരിശീലനം തുണയായി; പത്തുവയസ്സുകാരി ജീവിതത്തിലേക്ക് നീന്തിക്കയറി

വള്ളക്കടവിലെ കൈവരികളില്ലാത്ത പാലത്തിൽനിന്ന്‌ ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് അളകനന്ദ വീണത്....

Read More >>
#cpim | പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്തു; തിരുവല്ല സിപിഐഎമ്മിൽ കയ്യാങ്കളി

Jun 30, 2024 08:50 AM

#cpim | പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്തു; തിരുവല്ല സിപിഐഎമ്മിൽ കയ്യാങ്കളി

ഇയാളെ യോഗത്തിൽനിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം വദിച്ചു....

Read More >>
Top Stories