#JanhviKapoor | ബോഡി കോൺ ഗൗണിൽ തിളങ്ങി താരസുന്ദരി ജാൻവി കപൂർ

 #JanhviKapoor  | ബോഡി കോൺ ഗൗണിൽ തിളങ്ങി താരസുന്ദരി ജാൻവി കപൂർ
Jun 27, 2024 07:25 PM | By ADITHYA. NP

(www.truevisionnews.com)യുവ നടിയും അഭിനയത്രിയായിരുന്ന നടി ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ ബോളിവുഡ് താര സുന്ദരിമാരിൽ ശ്രദ്ധേയയാണ്.

2018 ൽ പുറത്തിറങ്ങിയ ദഡാക്ക് എന്ന ഹിന്ദി സിനിമയിലൂടെയാണ് ജാൻവി കപൂർ സിനിമ കലാരംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്. ഗുഞ്ചൻ സക്സേന എന്ന ചിത്രത്തിലൂടെയാണ് ജാൻവി ആരാധകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

താരത്തിന്റെ വിവിധ മോഡലുകളിലുള്ള പുതിയ ലുക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ജനങ്ങൾ ഉടൻ തന്നെ ഏറ്റെടുക്കാറുണ്ട്.

വ്യത്യസ്ത ഔട്‍ഫിറ്റുകളിലെത്തി ജാൻവി പലപ്പോഴും ഫാഷൻ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോൾ ബോഡി കോൺ ഗൗൺ ധരിച്ചുള്ള ജാൻവിയുടെ പുതിയ ലുക്ക് ആണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ഫാഷൻ ബ്രാൻഡ് ആയ റാച്ചൽ ഗിൽബെർട്ടിന്റെ ഡ്രസ്സ് കളക്ഷനിൽ നിന്നുള്ള ഗൗൺ ആണ് ജാൻവി ധരിച്ചിരുന്നത്. 275235 രൂപയാണ് ജാൻവിയുടെ ഔട്ഫിറ്റിന്റെ വില.

ഗൗണിലുള്ള നേരിയ സ്ട്രാപ്പുകൾ,ബോഡി കൊൺ ഫിറ്റിങ് ,സ്വീറ്റ് ഹാർട് നെക്‌ലൈൻ ,വിവിധ കളറിലുള്ള ഫ്ലോറൽ വർക്കുകളുമാണ് ആരാധകരെ ആകർഷിക്കുന്നത്.

മിനി മേക്കപ്പും ഹൈഹീൽസുമായിരുന്നു ജാൻവി തിരഞ്ഞെടുത്തിരുന്നത്. കഴിഞ്ഞ ദിവസം പാരീസ് ഫാഷൻ വീക്കിന്റെ റാമ്പ് വാക്കിലും താരം ചുവടുവെച്ചിരുന്നതും സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരുന്നു.

#Star #beauty #Janhvi #Kapoor #shines #bodycon #gown

Next TV

Related Stories
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

Apr 25, 2025 05:13 PM

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
Top Stories