#python | കോഴികളുടെ ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ കൂട്ടിൽ കണ്ടത് പെരുമ്പാമ്പിനെ, പിടികൂടി

#python | കോഴികളുടെ ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ കൂട്ടിൽ കണ്ടത് പെരുമ്പാമ്പിനെ, പിടികൂടി
Jun 27, 2024 07:33 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കോഴിക്കൂട്ടില്‍ കടന്ന് നാല് കോഴികളെ കൊന്ന ഭീമന്‍ പെരുമ്പാമ്പിനെ സ്‌നേക് റസ്‌ക്യൂവര്‍ പിടികൂടി.

കോഴിക്കോട് കാരശ്ശേരി മരഞ്ചാട്ടിയില്‍ അലവിയുടെ വീട്ടിലെ കോഴികളെയാണ് ആറ് അടിയോളം നീളമുള്ള പെരുമ്പാമ്പ് ശരിപ്പെടുത്തിയത്.

താമരശ്ശേരി സ്‌നേക് റസ്‌ക്യൂ ടീം അംഗം കബീര്‍ കളന്തോടാണ് പാമ്പിനെ പിടികൂടിയത്. രാവിലെ പതിവില്ലാതെയുളള കോഴികളുടെ ബഹളം കേട്ട് ചെന്നുനോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു.

അപ്പോഴേക്കും കൂട്ടിലുണ്ടായിരുന്ന നാല് കോഴികളെ പെരുമ്പാമ്പ് കൊന്നിരുന്നു. തുടര്‍ന്ന് കബീറിന്റെ സഹായം തേടുകയായിരുന്നു. മഴക്കാലമായതോടെ പാമ്പുകളുടെ സാനിധ്യം വര്‍ധിച്ചിട്ടുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും കബീര്‍ പറഞ്ഞു.

#snake #rescuer #caught #giant #python #kozhikkode #chicken #coop

Next TV

Related Stories
#missing | മകൾ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് വിവരമില്ല

Jun 30, 2024 09:32 AM

#missing | മകൾ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ അച്ഛനെക്കുറിച്ച് വിവരമില്ല

രാവിലെ പതിനൊന്നരയോടെ കല്ലിശ്ശേരി ഭാഗത്തു സുനിലിന്റെ മൊബൈൽ ഫോൺ സിഗ്‌നൽ ലഭിച്ചുവെന്നും തുടർന്ന് സ്വിച്ച് ഓഫായെന്നുമാണ് പോലീസ്...

Read More >>
#death | രോഗാവസ്ഥയിൽ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കാൻസർ ബാധിത മരിച്ചു

Jun 30, 2024 09:20 AM

#death | രോഗാവസ്ഥയിൽ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കാൻസർ ബാധിത മരിച്ചു

ഇവരുടെ പരാതിയിൽ കേസ് എടുത്ത പെരുനാട് പോലീസ് കഴിഞ്ഞ ദിവസം ഭർത്താവിനെ അറസ്റ്റ് ചെയ്ത്...

Read More >>
#swimming | പരിശീലനം തുണയായി; പത്തുവയസ്സുകാരി ജീവിതത്തിലേക്ക് നീന്തിക്കയറി

Jun 30, 2024 09:15 AM

#swimming | പരിശീലനം തുണയായി; പത്തുവയസ്സുകാരി ജീവിതത്തിലേക്ക് നീന്തിക്കയറി

വള്ളക്കടവിലെ കൈവരികളില്ലാത്ത പാലത്തിൽനിന്ന്‌ ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് അളകനന്ദ വീണത്....

Read More >>
#cpim | പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്തു; തിരുവല്ല സിപിഐഎമ്മിൽ കയ്യാങ്കളി

Jun 30, 2024 08:50 AM

#cpim | പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്തു; തിരുവല്ല സിപിഐഎമ്മിൽ കയ്യാങ്കളി

ഇയാളെ യോഗത്തിൽനിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം വദിച്ചു....

Read More >>
#tpchandrasekharan |ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്; കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Jun 30, 2024 08:37 AM

#tpchandrasekharan |ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്; കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍...

Read More >>
Top Stories