#rahulmamkootathil |നീറ്റ് ചോദ്യപേപ്പർ ചോർച്ച; ദില്ലിയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, രാഹുല്‍ മാങ്കൂട്ടത്തിലിനടക്കം പരിക്ക്

#rahulmamkootathil |നീറ്റ് ചോദ്യപേപ്പർ ചോർച്ച; ദില്ലിയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, രാഹുല്‍ മാങ്കൂട്ടത്തിലിനടക്കം പരിക്ക്
Jun 27, 2024 07:27 PM | By Susmitha Surendran

ദില്ലി: (truevisionnews.com)  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ പ്രതിഷേധത്തിനിടെ ദില്ലിയിൽ സംഘർഷം. യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.

രാഹുൽ മാങ്കൂട്ടത്തിൽ ഉള്‍പ്പെടെയുള്ള നേതാക്കൾക്ക് പരിക്കേറ്റു. നീറ്റ് പരീക്ഷ തട്ടിപ്പിൽ രണ്ട് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു.

നീറ്റ് ക്രമക്കേടിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്‍റെ രാജി ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് ദില്ലിയിൽ മാർച്ച് നടത്തിയത്.

യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനീവാസ് നേതൃത്വം നൽകിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റി പ്രതിഷേധത്തിന് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി.

സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലടക്കമുള്ളവരെ പൊലീസ് തല്ലി. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തിചാര്‍ജ് നടത്തിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

എൻടിഎ ആസ്ഥാനത്തേക്ക് എൻഎസ് യു ഐ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ഇതിനിടെ കേസിൽ ഇടനിലക്കാർക്ക് സഹായം നൽകിയതിന് രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. പാട്നയിൽ നിന്നാണ് അറസ്റ്റ്.

നീറ്റ് പരീക്ഷയിലെ ഒഎംആര്‍ ഷീറ്റുകളെ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന ഹർജിയിൽ എൻടിഎയുടെ മറുപടി തേടി സുപ്രീംകോടതി.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളും സ്വകാര്യ കോച്ചിംഗ് സെന്റുകളും സമർപ്പിച്ച ഹർജിയിലാണ് നടപടി.

#Clashes #Delhi #during #protest #over #NEET #question #paper #leak.

Next TV

Related Stories
#indianarmy |ഇത് ചരിത്രത്തിൽ ആദ്യം; സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും

Jun 30, 2024 09:36 AM

#indianarmy |ഇത് ചരിത്രത്തിൽ ആദ്യം; സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും

പഠിച്ചിരുന്ന കാലമത്രയും ലഫ്റ്റനൻ്റ് ജനറൽ ദ്വിവേദിയുടെയും അഡ്മിറൽ ത്രിപാഠിയുടേയും അടുത്തടുത്ത റോൾ...

Read More >>
#drowned |ഡല്‍ഹിയില്‍ വീണ്ടും കനത്ത മഴ; രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Jun 29, 2024 10:49 PM

#drowned |ഡല്‍ഹിയില്‍ വീണ്ടും കനത്ത മഴ; രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

അപകടമുണ്ടായി ഒരുദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍...

Read More >>
#KKShailaja |ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍; യോജിച്ച് ശൈലജയും

Jun 29, 2024 10:45 PM

#KKShailaja |ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍; യോജിച്ച് ശൈലജയും

തെറ്റ് തിരുത്താനുള്ള നടപടികള്‍ നേതൃത്വം സ്വീകരിക്കണമെന്നും ആഴത്തിലുള്ള പരിശോധന വേണമെന്നും നേതാക്കള്‍...

Read More >>
#rahulgandhi | രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Jun 29, 2024 09:37 PM

#rahulgandhi | രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കൂടുതൽ ഉപമുഖ്യമന്ത്രിമാരെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്നാണ് ഡികെ പക്ഷത്തിന്റെ ആവശ്യം....

Read More >>
#attack | കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു; യുവതിയുടെ വസ്ത്രം വലിച്ചുകീറി; പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദ്ദനം

Jun 29, 2024 09:14 PM

#attack | കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു; യുവതിയുടെ വസ്ത്രം വലിച്ചുകീറി; പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദ്ദനം

ചിത്രകൂട് ജില്ലയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വരുന്നതിനിടെ തന്നെ ഒരു സംഘം തടഞ്ഞുനിർത്തിയെന്നും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ്...

Read More >>
#heavyrain | ഹരിദ്വാറില്‍ മിന്നല്‍പ്രളയം; വെള്ളപ്പൊക്കം, വാഹനങ്ങള്‍ ഒഴുകിപ്പോയി, വീഡിയോ

Jun 29, 2024 09:09 PM

#heavyrain | ഹരിദ്വാറില്‍ മിന്നല്‍പ്രളയം; വെള്ളപ്പൊക്കം, വാഹനങ്ങള്‍ ഒഴുകിപ്പോയി, വീഡിയോ

നദിയുടെ കരകളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍...

Read More >>
Top Stories