LiquorTragedy | കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി

LiquorTragedy | കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ; ഇയാൾ നൂറിലേറെ കേസുകളിൽ പ്രതി
Jun 21, 2024 08:26 AM | By VIPIN P V

തമിഴ്നാട്: (truevisionnews.com) തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റിൽ.

നൂറിനടുത്ത് വ്യാജമദ്യ കേസുകളിൽ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഗോവിന്ദരാജ്, ദാമോദരൻ, വിജയ എന്നിവർ നേരത്തെ പിടിയിലായിരുന്നു. കള്ളക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയർന്നു.

വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളുള്ള ഒരാൾ എങ്ങനെ ജയിലിന് പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ തുടരുന്നു എന്നത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം ഇന്നലെ തന്നെ ചിന്നദുരൈയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ രാജ്ഭവൻ നടപടി ആരംഭിച്ചു.

ചീഫ് സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും.

ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ ജില്ലാ കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി. കൂടാതെ ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു.

എസ്പി സമയ്‌സിങ് മീനയെ സസ്‌പെൻഡ് ചെയ്തു.

പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

#Poisonous #LiquorTragedy #Chief #accused #Chinnadurai #custody #accused #cases

Next TV

Related Stories
#indianarmy |ഇത് ചരിത്രത്തിൽ ആദ്യം; സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും

Jun 30, 2024 09:36 AM

#indianarmy |ഇത് ചരിത്രത്തിൽ ആദ്യം; സഹപാഠികളായ രണ്ട് പേർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവികളാകും

പഠിച്ചിരുന്ന കാലമത്രയും ലഫ്റ്റനൻ്റ് ജനറൽ ദ്വിവേദിയുടെയും അഡ്മിറൽ ത്രിപാഠിയുടേയും അടുത്തടുത്ത റോൾ...

Read More >>
#drowned |ഡല്‍ഹിയില്‍ വീണ്ടും കനത്ത മഴ; രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Jun 29, 2024 10:49 PM

#drowned |ഡല്‍ഹിയില്‍ വീണ്ടും കനത്ത മഴ; രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

അപകടമുണ്ടായി ഒരുദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍...

Read More >>
#KKShailaja |ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍; യോജിച്ച് ശൈലജയും

Jun 29, 2024 10:45 PM

#KKShailaja |ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍; യോജിച്ച് ശൈലജയും

തെറ്റ് തിരുത്താനുള്ള നടപടികള്‍ നേതൃത്വം സ്വീകരിക്കണമെന്നും ആഴത്തിലുള്ള പരിശോധന വേണമെന്നും നേതാക്കള്‍...

Read More >>
#rahulgandhi | രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Jun 29, 2024 09:37 PM

#rahulgandhi | രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കൂടുതൽ ഉപമുഖ്യമന്ത്രിമാരെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്നാണ് ഡികെ പക്ഷത്തിന്റെ ആവശ്യം....

Read More >>
#attack | കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു; യുവതിയുടെ വസ്ത്രം വലിച്ചുകീറി; പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദ്ദനം

Jun 29, 2024 09:14 PM

#attack | കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു; യുവതിയുടെ വസ്ത്രം വലിച്ചുകീറി; പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദ്ദനം

ചിത്രകൂട് ജില്ലയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വരുന്നതിനിടെ തന്നെ ഒരു സംഘം തടഞ്ഞുനിർത്തിയെന്നും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ്...

Read More >>
#heavyrain | ഹരിദ്വാറില്‍ മിന്നല്‍പ്രളയം; വെള്ളപ്പൊക്കം, വാഹനങ്ങള്‍ ഒഴുകിപ്പോയി, വീഡിയോ

Jun 29, 2024 09:09 PM

#heavyrain | ഹരിദ്വാറില്‍ മിന്നല്‍പ്രളയം; വെള്ളപ്പൊക്കം, വാഹനങ്ങള്‍ ഒഴുകിപ്പോയി, വീഡിയോ

നദിയുടെ കരകളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍...

Read More >>
Top Stories