#murdercase | നിരോധനാജ്ഞ; ദർശന് കുരുക്കുമുറുക്കി കൂട്ടുപ്രതിയുടെ കുറ്റസമ്മതം; സ്‌റ്റേഷൻ പന്തൽകെട്ടി മറച്ച് പോലീസ്

#murdercase | നിരോധനാജ്ഞ; ദർശന് കുരുക്കുമുറുക്കി കൂട്ടുപ്രതിയുടെ കുറ്റസമ്മതം; സ്‌റ്റേഷൻ പന്തൽകെട്ടി മറച്ച് പോലീസ്
Jun 15, 2024 11:19 AM | By Athira V

ബെംഗളൂരു:  ( www.truevisionnews.com ) കന്നഡ നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസിലെ പ്രധാനപ്രതികളിലൊരാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി സൂചന. കൊലയില്‍ നേരിട്ട് പങ്കാളിയല്ലാത്ത ഇയാള്‍ മാപ്പുസാക്ഷിയാകാന്‍ തയ്യാറായെന്നും പറയുന്നു. ഇതോടെ കേസില്‍ ദര്‍ശനെതിരേ കുരുക്കുമുറുകി.

കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡില്‍ കൊലയാളികള്‍ക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയതെന്നാണ് വിവരം. കൊലക്കുശേഷം ദര്‍ശന്റെ നിര്‍ദേശപ്രകാരം നാലുപ്രതികള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നല്‍കിയത് ഇയാളാണെന്നും പറയുന്നു.

കേസില്‍നിന്ന് ദര്‍ശനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്. കൊലയാളികള്‍ക്കൊപ്പം ദര്‍ശനും ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട രേണുകാസ്വാമിയെ ദര്‍ശന്‍ ക്രൂരമായി മര്‍ദിച്ചെന്നും ഇയാള്‍ മൊഴിനല്‍കിയതായും സൂചനയുണ്ട്. കേസിലെ 13-ാം പ്രതിയാണിയാള്‍.

ഇതിനിടെ ചിത്രദുര്‍ഗയില്‍നിന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന കാര്‍ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. കുറുബരചെട്ടി സ്വദേശി രവിയാണ് കീഴടങ്ങിയത്. കേസിലെ എട്ടാംപ്രതിയായ ഇയാള്‍ ചിത്രദുര്‍ഗ ഡി.വൈ.എസ്.പി.ക്കുമുമ്പാകെയാണ് കീഴടങ്ങിയത്.

അന്വേഷണത്തിന്റെ പ്രധാനചുമതലയില്‍നിന്ന് ബെംഗളൂരു കാമാക്ഷിപാളയ എസ്.ഐ. ഗിരീഷ് നായക്കിനെ മാറ്റി. പകരം അസിസ്റ്റന്റ് കമ്മിഷണര്‍ ചന്ദന്‍ ഗൗഡയെ അന്വേഷണഉദ്യോഗസ്ഥനാക്കി. ബെംഗളൂരുവിലെ അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്റ്റേഷനിലാണ് ദര്‍ശനെയും മറ്റുപ്രതികളെയും ചോദ്യംചെയ്യുന്നത്.

ഇവിടെ ദര്‍ശന് പോലീസ് പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ചില രാഷ്ട്രീയനേതാക്കള്‍ ദര്‍ശനുവേണ്ടി ഇടപെടുന്നതായും ആരോപണമുണ്ട്. സ്റ്റേഷന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുറത്തുനിന്നുകാണാനാകാത്തവിധംസ്റ്റേഷന്‍ പന്തല്‍കെട്ടി മറച്ചിരുന്നു. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി.

#darshan #pavithra #gowda #renukaswamy #murder #case

Next TV

Related Stories
#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ

Jul 23, 2024 12:17 PM

#crime | സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത: ഗർഭിണിയെ കൈകാലുകൾ വെട്ടി കൊന്ന് കത്തിച്ചു, ഭർതൃ വീട്ടുകാർ ഒളിവിൽ

റീനക്കും മിഥുനും ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമതും ഗർഭം ധരിച്ചിരിക്കെയാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്....

Read More >>
#Murder | ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകൻ

Jul 23, 2024 06:22 AM

#Murder | ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകൻ

25 കാരിയായ യുവതിയെ ഗർഭച്ഛിദ്രത്തിനായി മുംബൈയ്ക്കടുത്തുള്ള താനെയിലേക്ക് കൊണ്ടുപോയിരുന്നു. ഗർഭച്ഛിദ്രത്തിനിടെ യുവതി...

Read More >>
#murder | വളർത്തുനായ്ക്കളുടെ കുര ശല്യം, മാറ്റണം; പരാതി പറഞ്ഞ അയൽവാസിയെ ഉടമയും മക്കളും ചേർന്ന് തല്ലിക്കൊന്നു

Jul 21, 2024 10:08 AM

#murder | വളർത്തുനായ്ക്കളുടെ കുര ശല്യം, മാറ്റണം; പരാതി പറഞ്ഞ അയൽവാസിയെ ഉടമയും മക്കളും ചേർന്ന് തല്ലിക്കൊന്നു

നായ്ക്കളെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും വലിയ ഉച്ചത്തിലുള്ള കുര കാരണം വീട്ടുകാർക്ക് ശല്യമാണെന്നും കുട്ടികൾക്ക് ഉറങ്ങാൻ പോലും...

Read More >>
#Murder | അതിദാരുണം; കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ മരത്തടി കൊണ്ട് അടിച്ച് കൊന്നു

Jul 18, 2024 02:33 PM

#Murder | അതിദാരുണം; കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ മരത്തടി കൊണ്ട് അടിച്ച് കൊന്നു

ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്ക് പതിവാണെന്നും അയൽവാസികൾ...

Read More >>
#Murder | കൊടുംക്രൂരത: ആദ്യം കൈകള്‍ വെട്ടിമാറ്റി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

Jul 18, 2024 11:36 AM

#Murder | കൊടുംക്രൂരത: ആദ്യം കൈകള്‍ വെട്ടിമാറ്റി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണങ്ങളും പോലീസ് നിഷേധിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി...

Read More >>
Top Stories