#murder | മാതൃസഹോദരിയെ കൊലപെടുത്തി, പത്താം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയില്‍

#murder | മാതൃസഹോദരിയെ കൊലപെടുത്തി, പത്താം ക്ലാസ് വിദ്യാർത്ഥി  പൊലീസ് പിടിയില്‍
Jun 20, 2024 09:10 AM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  മാതൃസഹോദരിയെ കൊലപെടുത്തിയതിന് പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ പൊലീസ് പിടിയില്‍.

അശ്ലീല ചുവയോടെ സംസാരിച്ചത് യുവതി തടഞ്ഞതിനെ തുടർന്നാണ് വിദ്യാർത്ഥി മാതൃസഹോദരിയെ കൊലപ്പെടുത്തിയതെന്ന് കർണാടക പൊലീസ് അറിയിച്ചു. ദക്ഷിണ കന്നഡയിലെ ഉപ്പിനങ്ങാടി നഗരത്തിനടുത്തുള്ള ഗ്രാമത്തിലായിരുന്നു സംഭവം.

ഞായറാഴ്ച രാത്രിയിലാണ് 37 കാരിയായ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന ദിവസം പ്രതിയായ വിദ്യാർത്ഥി യുവതിക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു.

യുവതി ഉറങ്ങുന്ന സമയത്ത് ആൺകുട്ടി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ യുവതി ആൺകുട്ടിയെ എതിർക്കുകയും ശകാരിക്കുകയും ചെയ്തു. കൂടാതെ മാന്യമായി പെരുമാറണം എന്ന് ഉപ​ദേശിക്കുകയും ചെയ്തു.

സംഭവം മാതൃസഹോദരി മറ്റുള്ളവരോട് പറയുമെന്ന് വിദ്യാർത്ഥി ഭയന്നിരുന്നു. തുടർന്ന് ഉറങ്ങി കിടന്ന സമയത്ത് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞു.

യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതത്തെ തുടർന്നാണ് മാതൃസഹോദരി മരിച്ചതെന്ന് കുട്ടി പിതാവിനെ വിളിച്ചറിയിച്ചിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മുതൽ പൊലീസിന് വിദ്യാർത്ഥിയെ സംശയമുണ്ടായിരുന്നു.

പ്രതിയുടെ മുതുകിൽ പോറലുള്ളതായി പിതാവും പൊലീസിൽ അറിയിച്ചു. യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് മുതുകിൽ പോറലുകൾ ഉണ്ടായതെന്നും വിദ്യാർത്ഥി സമ്മതിച്ചിട്ടുണ്ട്.

#boy #who #10th #class #student #arrested #police #killing #his #mother's #sister.

Next TV

Related Stories
#murdercase | അവളെ ഞാൻ കൊന്നു, അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അവൻ എല്ലാം പറഞ്ഞു, മഹാലക്ഷ്മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 27, 2024 04:38 PM

#murdercase | അവളെ ഞാൻ കൊന്നു, അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അവൻ എല്ലാം പറഞ്ഞു, മഹാലക്ഷ്മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷം കേസിലെ പ്രതിയായ മുക്തി രഞ്ജൻ റായിയെ ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
#murder | ദുർമന്ത്രവാദത്തിൽ വിശ്വസിച്ച്, സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ

Sep 27, 2024 02:01 PM

#murder | ദുർമന്ത്രവാദത്തിൽ വിശ്വസിച്ച്, സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ

സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് വിദ്യാർഥിയെ ബലി നൽകണമെന്നാണ് ബാഘേൽ മറ്റുള്ളവരെ...

Read More >>
#Crime | കാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ

Sep 26, 2024 04:21 PM

#Crime | കാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സർക്കിൾ ഓഫിസർ ശങ്കർ പ്രസാദ്...

Read More >>
#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

Sep 24, 2024 04:46 PM

#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

ഞായറാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കൾ പൊലീസിൽ...

Read More >>
#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ,  ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി,  പ്രിൻസിപ്പൽ അറസ്റ്റിൽ

Sep 24, 2024 01:16 PM

#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ, ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രിൻസിപ്പൽ അറസ്റ്റിൽ

മകൾ എല്ലാദിവസും ​ഗോവിന്ദിനൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് കുട്ടിയുടെ മാതാവ് പോലീസിനോട് പറഞ്ഞതാണ് കേസിൽ...

Read More >>
Top Stories