#sreelimasuicide | ശ്രീലിമയുടെ വേർപാട്; വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും ഉറ്റവരും

#sreelimasuicide |  ശ്രീലിമയുടെ വേർപാട്; വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും ഉറ്റവരും
Jun 21, 2024 09:16 PM | By Susmitha Surendran

 നാദാപുരം : (truevisionnews.com) പഠനത്തിൽ മിടുക്കി, ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ കഴിയാത്ത അടുപ്പം കാണിക്കുന്ന പ്രകൃതം . സഹപാഠികൾക്കും ചങ്ങാതിമാർക്കും ഉറ്റവർക്കും വിശ്വസിക്കാനാകുന്നില്ല ശ്രീലിമയുടെ വേർപാട്.

ഒരു വലിയ ദുരന്തത്തിൻ്റെ നടുക്കം വിട്ടുമാറും മുമ്പേയാണ് വളയം ചുഴലി നിവാസികൾക്ക് മറ്റൊരു പ്രിയങ്കരിയെ കൂടി നഷ്ടമായത്. ഖത്തറിൽ ഇക്കഴിഞ്ഞ ദിവസം മരിച്ച നവനീതിൻ്റെ അയൽവാസി കൂടിയാണ് ഇന്ന് മരിച്ച ചുഴലി വട്ടച്ചോല അമ്പലത്തിനടുത്തെ നിരവുമ്മൽ രവീന്ദ്രൻ്റെയും റീജയുടെയും മകൾ ശ്രീലിമയെന്ന ഇരുപത്തിമൂന്നുകാരി.


ശ്രീലിമയുടെ അച്ഛൻ രവീന്ദ്രൻ്റെ ഉറ്റ സുഹൃത്തായ പ്രകാശൻ്റെ മകനാണ് അപകടത്തിൽ ഇക്കഴിഞ്ഞ 16 ന് മരിച്ച ഇരുപത്തിയൊന്നുകാരനായ നവനീത്. 19 നായിരുന്നു നവനീതിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചത്.

ഇതിൻ്റെ തലേ ദിവസമാണ് ശ്രീലിമയുടെ അടുത്ത സുഹൃത്തായ ചെക്യാട് സ്വദേശി പുതിയോട്ടിൽ ഷാലിൻ രാജ് (28) സ്വന്തം കിടപ്പ് മുറിയിൽ തൂങ്ങിമരിച്ചത്.


നാട്ടിലെ ദുരന്തത്തിനും അടുത്തറിഞ്ഞ ഉറ്റ സുഹൃത്തിൻ്റെ വേർപാടിനും ശേഷം മനോവിഷമത്തിലായിരുന്നു ശ്രീലിമ. ഇതേ തുടർന്നാണ് കൈവേലി ടൗണിനടുത്ത് താമസിക്കുന്ന ശ്രീലിമയുടെ മാതൃസഹോദരിയുടെ മകളുടെ വീട്ടിലെക്ക് യുവതിയെ മാറ്റിയത്.

ഇന്നലെ വൈകിട്ട് ഈ വീട്ടിലെ കുളിമുറിയിൽ അവശ നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ശ്രീലിമ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുന്നതിനിടെ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നാളെ പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വിദ്യാർത്ഥിയായ ശ്രീഹരി ഏക സഹോദരനാണ്.

ടീച്ചർ ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം പി എസ് സി പരീക്ഷയ്ക്കുള്ള പരിശീലനത്തിലായിരുന്നു ശ്രീലിമ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

#suicide #Sreelima #Friends #beyond #belief #nadapuram

Next TV

Related Stories
#nehrutrophyboatrace | പുന്നമടയുടെ ഓളങ്ങളെ കീറിമുറിച്ച് ആനാരി; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിന് തുടക്കം

Sep 28, 2024 03:30 PM

#nehrutrophyboatrace | പുന്നമടയുടെ ഓളങ്ങളെ കീറിമുറിച്ച് ആനാരി; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിന് തുടക്കം

ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെ നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക...

Read More >>
#MLAsatishsail | അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ  സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു;അർജുനായി  നന്ദി പറഞ്ഞ് നാട്ടുകാർ

Sep 28, 2024 03:30 PM

#MLAsatishsail | അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു;അർജുനായി നന്ദി പറഞ്ഞ് നാട്ടുകാർ

അർജുന്റെ മൃതദേഹം കണ്ടെത്തുന്നതിന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടവരിൽ മുൻപന്തിയിലായിരുന്നു സതീഷ്...

Read More >>
#heavyrain | കനത്ത  മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

Sep 28, 2024 03:11 PM

#heavyrain | കനത്ത മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ സെപ്തംബർ 29, 30 തിയ്യതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും...

Read More >>
#nehrutrophyboatrace | 'ഓളപ്പരപ്പിൽ തുഴയാവേശം; കപ്പിൽ ആര് മുത്തമിടും..'; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ഉടൻ

Sep 28, 2024 03:09 PM

#nehrutrophyboatrace | 'ഓളപ്പരപ്പിൽ തുഴയാവേശം; കപ്പിൽ ആര് മുത്തമിടും..'; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ഉടൻ

ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെ നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക...

Read More >>
#PCchacko | എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ തീരുമാനമെന്ന്;  പിസി ചാക്കോ

Sep 28, 2024 03:00 PM

#PCchacko | എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ തീരുമാനമെന്ന്; പിസി ചാക്കോ

മൂന്നാം തീയതി എ കെ ശശീന്ദ്രനും തോമസ് കെ തോമസിന് ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും പിസി ചാക്കോ...

Read More >>
Top Stories