#MurderCase | പിണങ്ങിക്കഴിയുന്ന ഭാര്യയെ റോഡിലിട്ട് കുത്തിക്കൊന്നു; പൈപ്പിൻചുവട്ടിൽ രക്തക്കറ കഴുകി വീട്ടിൽക്കയറി ഒളിച്ചു; അരുംകൊല

#MurderCase | പിണങ്ങിക്കഴിയുന്ന ഭാര്യയെ റോഡിലിട്ട് കുത്തിക്കൊന്നു; പൈപ്പിൻചുവട്ടിൽ രക്തക്കറ കഴുകി വീട്ടിൽക്കയറി ഒളിച്ചു; അരുംകൊല
Jun 20, 2024 12:25 PM | By VIPIN P V

വെള്ളറട (തിരുവനന്തപുരം): (truevisionnews.com) പിണങ്ങിക്കഴിയുന്ന ഭാര്യയെ വീടിനു മുന്നിലെ റോഡില്‍ വെച്ച് ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി.

മായം അല്‍ഫോണ്‍സ മാതാ കടവ് റോഡില്‍ ഈരൂരിക്കല്‍ വീട്ടില്‍ രാജിമോളാണ്(38) കൊല്ലപ്പെട്ടത്. കുര്യാക്കോസിന്റെയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും അമ്പൂരി പഞ്ചായത്ത് മുന്‍ അംഗവുമായ മേരിക്കുട്ടി കുര്യാക്കോസിന്റെയും ഏകമകളാണ് രാജിമോള്‍.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്. കൊലപാതകത്തിനുശേഷം വീട്ടില്‍ക്കയറി ഒളിച്ച ഭര്‍ത്താവ് മായം കോലത്തുവീട്ടില്‍ മനോജ് സെബാസ്റ്റ്യനെ(മനു-50) നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തു.

ദാമ്പത്യത്തകര്‍ച്ചയെത്തുടര്‍ന്ന് രാജി കുടുംബവീട്ടിലും മനോജ് സമീപത്തുള്ള സ്വന്തം വീട്ടില്‍ ഒറ്റയ്ക്കുമാണ് താമസിച്ചിരുന്നത്.

ഇടയ്ക്കിടെ കുടുംബക്കാര്‍ തമ്മില്‍ അനുരഞ്ജനശ്രമങ്ങള്‍ നടത്തിയെങ്കിലും പിണക്കം മാറ്റാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.

ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് അയല്‍വാസികളായ മനോജ് സെബാസ്റ്റ്യനും രാജിയും 21 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹിതരായത്.

മനോജ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ബാര്‍ ജീവനക്കാരനാണ്. അമ്പൂരിയില്‍ മാസങ്ങള്‍ക്കു മുന്‍പ് പൂട്ടിയ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജി.

മായം കുടുംബാരോഗ്യകേന്ദ്രത്തില്‍നിന്നു ചികിത്സതേടിയശേഷം മടങ്ങുമ്പോഴാണ് വീടിനു മുന്നിലെ റോഡില്‍ വെച്ച് രാജിയെ കൊലപ്പെടുത്തിയത്. ഈ സമയം പിന്നാലെയെത്തിയ മനോജ് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും കഴുത്തിലും നെഞ്ചിലുമായി കുത്തുകയായിരുന്നു.

ഇതിനിടയില്‍ കുടകൊണ്ട് രാജി തടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആക്രമണത്തില്‍ റോഡില്‍ വീണ രാജിയെ വീണ്ടും ഇയാള്‍ ആക്രമിച്ചു.

പിടിവലിക്കിടയില്‍ മനോജിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്. ഉച്ചസമയമായതിനാല്‍ റോഡില്‍ ആരുമുണ്ടായിരുന്നില്ല.

ആ സമയം അതുവഴി മായത്തേക്കുവന്ന കാട്ടാക്കട ഡിപ്പോയിലെ ബസിലെ ഡ്രൈവറും യാത്രക്കാരുമാണ് ദേഹമാസകലം രക്തത്തില്‍ കുളിച്ചുകിടക്കുന്ന രാജിയെ കണ്ടതെന്ന് പോലീസ് പറഞ്ഞു.

ഇതിനിടയില്‍ വീട്ടിലെ പൈപ്പില്‍നിന്നു രക്തക്കറ കഴുകിയ മനോജ് അകത്തുകയറിയിരുന്നു. നാട്ടുകാരെത്തി രാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിന്നീട് പോലീസെത്തിയാണ് വീട്ടില്‍നിന്ന് മനോജിനെ പിടികൂടിയത്. കൈയില്‍ മുറിവേറ്റ മനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി.

നെയ്യാര്‍ഡാം സി.ഐ. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കര്‍ണാടകയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ ആഷ്ലി സെബാസ്റ്റ്യനും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകനുമാണ് ഇവര്‍ക്കുള്ളത്.

#quarrelsome #wife #stabbed #death #road #washed #bloodstain #pipe #entered #house

Next TV

Related Stories
#murdercase |  അവസാനത്തെ ഫോൺവിളി തുമ്പായി, ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി; സുഹൃത്തുക്കൾ പിടിയിൽ

Jun 27, 2024 02:17 PM

#murdercase | അവസാനത്തെ ഫോൺവിളി തുമ്പായി, ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി; സുഹൃത്തുക്കൾ പിടിയിൽ

ഷോളിങ്കനല്ലൂരിലുള്ള ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിഘ്നേശിനെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി...

Read More >>
#MobLynching | പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവം; ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

Jun 27, 2024 12:49 PM

#MobLynching | പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവം; ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

ട്രക്ക് പിന്തുടര്‍ന്ന് എത്തിയ യുവാക്കളുടെ സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. മൂവരെയും ചിലർ പിന്തുടരുന്നതായി ഹെല്പ് ലൈനിൽ പൊലീസിന് വിവരം...

Read More >>
#Murder | പതിമൂന്നുകാരിയെ കൊന്ന് വഴിയരികിൽ തള്ളി; ബി.ജെ.പി നേതാവും സഹായിയും പീഡിപ്പിച്ചെന്ന് അമ്മ

Jun 26, 2024 11:06 PM

#Murder | പതിമൂന്നുകാരിയെ കൊന്ന് വഴിയരികിൽ തള്ളി; ബി.ജെ.പി നേതാവും സഹായിയും പീഡിപ്പിച്ചെന്ന് അമ്മ

ഇതിന് പിന്നാലെയാണ് ഹൈവേയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ആദിത്യരാജിനെതിരെ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ...

Read More >>
 #Murder | പാർക്കിലിരുന്ന നവദമ്പതികളെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

Jun 24, 2024 05:26 PM

#Murder | പാർക്കിലിരുന്ന നവദമ്പതികളെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

പ്രണയത്തിലായിരുന്ന ഇരുവരും അകന്ന ബന്ധുക്കളുമാണ്. രണ്ട് മാസം മുൻപാണ് ഇവർ...

Read More >>
#murder | മകളെ കാണാനില്ലെന്ന് പിതാവ്; പൊലീസ് തിരച്ചില്‍ അവസാനിച്ചത് വീടിനുള്ളിൽ അമ്മയൊരുക്കിയ കുഴിമാടത്തിൽ

Jun 24, 2024 11:09 AM

#murder | മകളെ കാണാനില്ലെന്ന് പിതാവ്; പൊലീസ് തിരച്ചില്‍ അവസാനിച്ചത് വീടിനുള്ളിൽ അമ്മയൊരുക്കിയ കുഴിമാടത്തിൽ

മകളെ താൻ കൊന്നതല്ലെന്നും അവൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഒഴിവാക്കാനാണ് വീട്ടിനുള്ളിൽ ആരുമറിയാതെ...

Read More >>
Top Stories