#Murder | പീഡനശ്രമം എതിർത്തു; പന്ത്രണ്ട് വയസുള്ള മകളെ കൊന്ന് കാട്ടിൽ തള്ളി അച്ഛൻ

#Murder | പീഡനശ്രമം എതിർത്തു; പന്ത്രണ്ട് വയസുള്ള മകളെ കൊന്ന് കാട്ടിൽ തള്ളി അച്ഛൻ
Jun 21, 2024 06:24 PM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) തെലങ്കാനയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ മകളെ കൊലപ്പെടുത്തി അച്ഛൻ. ഹൈദരാബാദിലെ മിയാപൂരിലാണ് സംഭവം.

കടുത്ത മദ്യപാനിയും അശ്‌ളീല ചിത്രങ്ങൾക്ക് അടിമയുമായിരുന്നു തെലങ്കാനയിലെ മഹുബാബാദ് സ്വദേശിയായ പ്രതി.

12 വയസുള്ള മകൾ ബലാത്സംഗ ശ്രമം എതിർത്തതിനാണ് കൊലപ്പെടുത്തി കാട്ടിൽ തള്ളിയത്.

തെലങ്കാനയിലെ മഹുബാബാദ് ജില്ലയിൽ നിന്ന് ഹൈദരാബാദിലെ മിയാപൂരിലേക്ക് രണ്ടാഴ്ച മുമ്പാണ് പെൺകുട്ടി അച്ഛനൊപ്പം താമസം മാറിയത്.

എന്നാൽ, ജൂൺ 7 ന് പെൺകുട്ടി മഹ്ബൂബാബാദിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ് വീടുവിട്ടു. എന്നാൽ, പിന്തുടർന്നെത്തിയ ഇയാൾ അമ്മയുടെ അടുത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ വീണ്ടും കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

മകളെ ഒരു വനപ്രദേശത്തേക്കാണ് ഇയാൾ കൊണ്ടുപോയത്. തുടർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ കുട്ടി നിലവിളിക്കുകയും അമ്മയോട് വിവരം പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രകോപിതനായ ഇയാൾ കുട്ടിയെ നിലത്തേക്ക് തള്ളിയിടുകയായിരുന്നു. തലയടിച്ച് വീണ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

ശേഷം, പെൺകുട്ടിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതി സ്ഥലം വിട്ടതെന്ന് മിയാപൂർ പൊലീസ് പറഞ്ഞു.

വീട്ടിൽ ചെന്ന് വസ്ത്രം മാറിയ ശേഷം ഇയാൾ വീണ്ടും സ്ഥലത്തെത്തി മകൾ മരിച്ചോ എന്ന് ഉറപ്പുവരുത്തി. മകളെ കാണാനില്ലെന്ന് ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പോലീസിൽ പരാതി നൽകുകയും ചെയ്തു.

ഒരാഴ്ചയ്ക്ക് ശേഷം ജൂൺ 13ന് മിയാപൂരിലെ വനത്തിൽ നിന്ന് അഴുകിയ നിലയിൽ പോലീസ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു.

ഒറ്റപ്പെട്ട സ്ഥലത്ത് കാർ പാർക്ക് ചെയ്‌ത്‌ പ്രതി പെൺകുട്ടിയോടൊപ്പം കാട്ടിലേക്ക് നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ മകളെ കൊലപ്പെടുത്തിയതായി പ്രതി സമ്മതിക്കുകയായിരുന്നു.

#Resisted #attempted #torture #Father #killed #twelve #year #old #daughter #threw #forest

Next TV

Related Stories
#Crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

Sep 19, 2024 01:26 PM

#Crime | ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്ക് രണ്ടുമക്കളാണ്...

Read More >>
#murder | യുവതിയുടെ മൃതദേഹം സ്യൂട്കേയ്സിലാക്കി റോഡിൽ ഉപേക്ഷിച്ചു; ശരീരം കഷ്ണങ്ങളാക്കിയ നിലയിൽ, അന്വേഷണം

Sep 19, 2024 01:23 PM

#murder | യുവതിയുടെ മൃതദേഹം സ്യൂട്കേയ്സിലാക്കി റോഡിൽ ഉപേക്ഷിച്ചു; ശരീരം കഷ്ണങ്ങളാക്കിയ നിലയിൽ, അന്വേഷണം

സംശയംതോന്നിയ പ്രദേശവാസികൾ റോഡരികിൽകിടന്ന സ്യൂട്കേയ്സ് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം...

Read More >>
 #murder | മദ്യപാനത്തിനിടെയുണ്ടായ തർക്കം; കല്ലടയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

Sep 17, 2024 06:38 AM

#murder | മദ്യപാനത്തിനിടെയുണ്ടായ തർക്കം; കല്ലടയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം

മുജീബിനെ മനോജ് കല്ലടയാറ്റിലേക്ക് തള്ളിയിട്ടു. തുടർന്ന് മുജീബ് ഒഴുക്കിൽപ്പെട്ട് മരിച്ചു. അറസ്റ്റിലായ മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...

Read More >>
#Crime | മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു

Sep 16, 2024 02:12 PM

#Crime | മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു

അതേസമയം സെപ്തംബർ 12ന് സമാനമായ മറ്റൊരു സംഭവത്തിൽ ഒരു കുടുംബത്തിലെ നാലുപേർ...

Read More >>
#Murder | പ്രണയത്തെ എതിർത്തു; അമ്മയെ മകൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

Sep 15, 2024 07:20 PM

#Murder | പ്രണയത്തെ എതിർത്തു; അമ്മയെ മകൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കേസ് മാറിയത്. ജയലക്ഷ്മി ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം...

Read More >>
Top Stories