#murder | വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്ന് ആരോപണം; അലിഗഢിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

#murder |  വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്ന് ആരോപണം; അലിഗഢിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
Jun 20, 2024 01:29 PM | By Athira V

ലഖ്നോ: ( www.truevisionnews.com ) ഉത്തർപ്രദേശിലെ അലിഗഢിൽ മുസ്‍ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മോഷണക്കുറ്റമാരോപിച്ചാണ് 35കാരനായ യുവാവിനെ തല്ലിക്കൊന്നത്. കൊലപാതകത്തെ തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്തി കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 10.15ഓടെ മാമു ബഞ്ജ പ്രദേശത്താണ് യുവാവിന് മർദനമേറ്റത്. മുഹമ്മദ് ഫരീദെന്ന ഔറംഗസേബാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗാന്ധിപാർക്ക് പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷ സാധ്യത ഉട​ലെടുത്തിരുന്നു. നഗരത്തിലെ പഴയ റെയിൽവേ സ്റ്റേഷന് സമീപം ഹിന്ദുക്കളും മുസ്‍ലിംകളും സംഘടിച്ചെത്തിയതോടെയാണ് സംഘർഷ സാധ്യതയുണ്ടായത്.

അക്രമിക്കപ്പെടുമെന്ന ഭീതിമൂലം പ്രദേശത്തെ ചില കടകൾ അടഞ്ഞു കിടന്നു. അതേസമയം, സംഘർഷസാധ്യതയുണ്ടെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അലിഗഢ് ഐ.ജി ഷലാഭ് മാതുർ പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് അധിക പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ​പേരറിയുന്ന 10 പേർക്കെതിരെയും പേരറിയാത്ത മറ്റ് നിരവധി പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി വൈകിയാണ് യുവാവിന് മർദനമേറ്റുവെന്ന വിവരം പൊലീസിന് ലഭിച്ചത്. മുഹമ്മദ് ഫരീദ് ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്ന് ആരോപിച്ച് ഇയാളെ ക്രൂരമായി മർദിച്ചതിന് ശേഷമാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനാവില്ല.

നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും ഔറംഗസേബ് കള്ളനാണെങ്കിൽ അയാളെ ​പൊലീസിന് കൈമാറുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും സമാജ്വാദി പാർട്ടി നേതാവ് അജു ഇഷാഖ് പറഞ്ഞു. അന്വേഷണം ശരിയായ രീതിയിലാണെന്നും നിരപരാധിയായ ആരും ശിക്ഷിക്കപ്പെടരുതെന്നും ബി.ജെ.പിയും പറഞ്ഞു.

#man #lynched #mob #aligarh #suspicion #being #thief #six #arrested

Next TV

Related Stories
#murdercase |  അവസാനത്തെ ഫോൺവിളി തുമ്പായി, ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി; സുഹൃത്തുക്കൾ പിടിയിൽ

Jun 27, 2024 02:17 PM

#murdercase | അവസാനത്തെ ഫോൺവിളി തുമ്പായി, ഐ.ടി ജീവനക്കാരനെ കൊന്ന് കുഴിച്ചിട്ടെന്ന് കണ്ടെത്തി; സുഹൃത്തുക്കൾ പിടിയിൽ

ഷോളിങ്കനല്ലൂരിലുള്ള ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിഘ്നേശിനെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി...

Read More >>
#MobLynching | പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവം; ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

Jun 27, 2024 12:49 PM

#MobLynching | പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവം; ബിജെപി പ്രവർത്തകനടക്കം രണ്ട് പേർ അറസ്റ്റിൽ

ട്രക്ക് പിന്തുടര്‍ന്ന് എത്തിയ യുവാക്കളുടെ സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. മൂവരെയും ചിലർ പിന്തുടരുന്നതായി ഹെല്പ് ലൈനിൽ പൊലീസിന് വിവരം...

Read More >>
#Murder | പതിമൂന്നുകാരിയെ കൊന്ന് വഴിയരികിൽ തള്ളി; ബി.ജെ.പി നേതാവും സഹായിയും പീഡിപ്പിച്ചെന്ന് അമ്മ

Jun 26, 2024 11:06 PM

#Murder | പതിമൂന്നുകാരിയെ കൊന്ന് വഴിയരികിൽ തള്ളി; ബി.ജെ.പി നേതാവും സഹായിയും പീഡിപ്പിച്ചെന്ന് അമ്മ

ഇതിന് പിന്നാലെയാണ് ഹൈവേയിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ആദിത്യരാജിനെതിരെ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞപ്പോൾ തന്നെ...

Read More >>
 #Murder | പാർക്കിലിരുന്ന നവദമ്പതികളെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

Jun 24, 2024 05:26 PM

#Murder | പാർക്കിലിരുന്ന നവദമ്പതികളെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി

പ്രണയത്തിലായിരുന്ന ഇരുവരും അകന്ന ബന്ധുക്കളുമാണ്. രണ്ട് മാസം മുൻപാണ് ഇവർ...

Read More >>
#murder | മകളെ കാണാനില്ലെന്ന് പിതാവ്; പൊലീസ് തിരച്ചില്‍ അവസാനിച്ചത് വീടിനുള്ളിൽ അമ്മയൊരുക്കിയ കുഴിമാടത്തിൽ

Jun 24, 2024 11:09 AM

#murder | മകളെ കാണാനില്ലെന്ന് പിതാവ്; പൊലീസ് തിരച്ചില്‍ അവസാനിച്ചത് വീടിനുള്ളിൽ അമ്മയൊരുക്കിയ കുഴിമാടത്തിൽ

മകളെ താൻ കൊന്നതല്ലെന്നും അവൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഒഴിവാക്കാനാണ് വീട്ടിനുള്ളിൽ ആരുമറിയാതെ...

Read More >>
Top Stories