#MurderCase | കൊലപാതകം ആസൂത്രണം ചെയ്തതും ദർശനെ കൊലയ്ക്ക് പ്രേരിപ്പിച്ചതും പവിത്ര: കോടതിയിൽ വെളിപ്പെടുത്തൽ

#MurderCase | കൊലപാതകം ആസൂത്രണം ചെയ്തതും ദർശനെ കൊലയ്ക്ക് പ്രേരിപ്പിച്ചതും പവിത്ര: കോടതിയിൽ വെളിപ്പെടുത്തൽ
Jun 21, 2024 05:52 PM | By VIPIN P V

ബെംഗളൂരു: (truevisionnews.com) പ്രമുഖ കന്നട നടന്‍ ദർശൻ തൊഗുദീപയും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും ഉൾപ്പെട്ട കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രോസിക്യൂഷൻ‌.

ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകം നടത്താൻ ദർശനെ പ്രകോപിപ്പിച്ചതും, കൃത്യം ആസൂത്രണം ചെയ്തതും പവിത്രയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പവിത്രയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിനാണ് രേണുകസ്വാമിയെ ദർശന്റെ നിർദേശപ്രകാരം അനുയായികൾ കൊലപ്പെടുത്തിയത്.

ദർശനും പവിത്രയും ജയിലിലാണ്. തന്റെ അനുയായികളെ ഉപയോഗിച്ച് കൊലപാതകം നടത്തിയശേഷം, ദർശൻ അവരിൽ ചിലരെ കീഴടങ്ങാൻ പ്രേരിപ്പിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

ദർശന്റെ അടക്കം 8 പേരുടെ പൊലീസ് കസ്റ്റഡി ആവശ്യപ്പെടുമ്പോഴാണ്, കൊലപാതകത്തിന്റെ മുഖ്യ ആസൂത്രക പവിത്രയാണെന്ന് വ്യക്തമായതായി പ്രോസിക്യൂഷൻ അറിയിച്ചത്.

ദർശനും പ്രതികളിൽ മൂന്നു പേരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ദർശന്റെ വീട്ടിൽനിന്ന് 37.4 ലക്ഷം രൂപയും ഭാര്യയുടെ വീട്ടിൽനിന്ന് 3 ലക്ഷം രൂപയും ബുധനാഴ്ച പൊലീസ് കണ്ടെടുത്തിരുന്നു.

ഈ പണത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൊലപാതകത്തിനുശേഷം പൊലീസിൽ കീഴടങ്ങാന്‍ വിനയ്, ദീപക് എന്നിവര്‍ക്ക് 5 ലക്ഷം രൂപ ദർശൻ നൽകി.

ഈ തുക കേശവമൂർത്തി എന്നയാൾക്ക് കൈമാറി. തന്റെ സുഹൃത്തിന് പണം നൽകിയതായാണ് കേശവമൂർത്തി പറഞ്ഞത്. ഈ പണം കണ്ടെടുക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തായ പവിത്രയ്ക്കെതിരെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്.

ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്.

#Pavitra #who #planned #murder #instigated #Darshan #kill #Disclosure #court

Next TV

Related Stories
#murdercase | അവളെ ഞാൻ കൊന്നു, അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അവൻ എല്ലാം പറഞ്ഞു, മഹാലക്ഷ്മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 27, 2024 04:38 PM

#murdercase | അവളെ ഞാൻ കൊന്നു, അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അവൻ എല്ലാം പറഞ്ഞു, മഹാലക്ഷ്മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷം കേസിലെ പ്രതിയായ മുക്തി രഞ്ജൻ റായിയെ ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
#murder | ദുർമന്ത്രവാദത്തിൽ വിശ്വസിച്ച്, സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ

Sep 27, 2024 02:01 PM

#murder | ദുർമന്ത്രവാദത്തിൽ വിശ്വസിച്ച്, സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ

സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് വിദ്യാർഥിയെ ബലി നൽകണമെന്നാണ് ബാഘേൽ മറ്റുള്ളവരെ...

Read More >>
#Crime | കാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ

Sep 26, 2024 04:21 PM

#Crime | കാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സർക്കിൾ ഓഫിസർ ശങ്കർ പ്രസാദ്...

Read More >>
#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

Sep 24, 2024 04:46 PM

#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

ഞായറാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കൾ പൊലീസിൽ...

Read More >>
#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ,  ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി,  പ്രിൻസിപ്പൽ അറസ്റ്റിൽ

Sep 24, 2024 01:16 PM

#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ, ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രിൻസിപ്പൽ അറസ്റ്റിൽ

മകൾ എല്ലാദിവസും ​ഗോവിന്ദിനൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് കുട്ടിയുടെ മാതാവ് പോലീസിനോട് പറഞ്ഞതാണ് കേസിൽ...

Read More >>
Top Stories