#fashion | കാന്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങി അദിതി റാവു; ശ്രദ്ധേയമായി ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റ്

#fashion | കാന്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങി അദിതി റാവു; ശ്രദ്ധേയമായി ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റ്
May 26, 2024 01:19 PM | By Athira V

്കാളോന്‍ റെഡ് കാര്‍പറ്റില്‍ തിളങ്ങി ബോളിവുഡ് താരം അദിതി റാവു. ഗൗരവ് ഗുപ്ത ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിലാണ് താരം റെഡ് കാര്‍പറ്റില്‍ എത്തിയത്. ഇത് മൂന്നാം തവണയാണ് അദിതി കാനിന്റെ റെഡ് കാര്‍പെറ്റില്‍ എത്തുന്നത്. അദിതി റാവുവിന്റെ കാനിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗൗണ്‍ അണിഞ്ഞാണ് ഇത്തവണ അദിതി കാന്‍ റെഡ് കാര്‍പറ്റില്‍ എത്തിയത്. ബ്ലാക്ക് വെല്‍വെറ്റ് ഫാബ്രിക്കിലാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ഓഫ് ഷോള്‍ഡര്‍ നെക്‌ലൈനും ബോഡികോണ്‍ ഫിറ്റും ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിനെ വേറിട്ടുനിര്‍ത്തുന്നു.

ഔട്ട്ഫിറ്റിനൊപ്പം മുത്തുകള്‍ കൊണ്ടുള്ള കമ്മലുകളാണ് അദിതി അണിഞ്ഞത്. വലിയൊരു മോതിരവും അദിതി ധരിച്ചിരുന്നു. കളർ തീമിനനുസരിച്ചുള്ള ബ്ലാക്ക് ഹൈ ഹീല്‍സാണ് ഔട്ട്ഫിറ്റിനൊപ്പം അദിതി ധരിച്ചിരുന്നത്. മെസ്സി ബണ്‍ സ്റ്റൈലാണ് താരം തെരഞ്ഞെടുത്തത്.

https://www.instagram.com/p/C7V8dpJIea2/?utm_source=ig_web_copy_link

കാനിലെ അദിതിയുടെ ആദ്യ ലുക്കായ ഫ്ളോറല്‍ ഔട്ട്ഫിറ്റ് ധരിച്ച ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'പോക്കറ്റ് ഫുള്‍ ഓഫ് സണ്‍ഷൈന്‍' എന്ന ക്യാപ്ഷനോട് കൂടി കടലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. ഗൗരി ആന്‍ഡ് നൈനികയുടെ 2024 ഫോള്‍ വിൻ്റർ കളക്ഷനില്‍ നിന്നുള്ള നീളന്‍ ഫ്‌ളോറല്‍ ഗൗണാണ് ആദ്യ ലുക്കിനായി അദിതി തെരഞ്ഞെടുത്തത്.

ലിറ്റ്മസ് ഇന്ത്യയുടെ ഗോള്‍ഡന്‍ ഷെയ്ഡിലുള്ള ബോള്‍ ഇയര്‍ റിങ്ങും, മിഷോ ഡിസൈന്‍സ്, ഇക്വലന്‍സ് എന്നിവയുടെ മാച്ചിങ് മോതിരങ്ങളുമാണ് ഔട്ട്ഫിറ്റിനൊപ്പം അണിഞ്ഞിരിക്കുന്നത്. മെസ്സിയായിട്ടുള്ള ലോ ബണ്ണിലാണ് തലമുടി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. 'ന്യൂഡ്' ആയിട്ടുള്ള ലൈറ്റ് മേക്കപ്പാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

'ഹീരാമണ്ഡി' വെബ് സീരീസിന്റെ വിജയാഘോഷത്തിനുശേഷമാണ് അദിതി കാനിലേക്ക് പറന്നത്. അദിതി റാവുവിന്റെ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

#aditirao #hydari #dreamy #red #carpet #look

Next TV

Related Stories
#fashion | വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ടിൽ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Sep 20, 2024 03:41 PM

#fashion | വ്യത്യസ്ത ഔട്ട്ഫിറ്റുകളിലുള്ള ഫോട്ടോഷൂട്ടിൽ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ജാന്‍വി തന്റെ പുതിയ സിനിമയായ 'ദേവര'യുടെ പ്രൊമോഷന്‍ ലുക്കില്‍ അതീവ സുന്ദരിയായി...

Read More >>
#AishwaryaLakshmi  |  വൈബ്രന്റ് നീല നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തിളങ്ങി ഐശ്വര്യലക്ഷ്മി

Sep 17, 2024 05:43 PM

#AishwaryaLakshmi | വൈബ്രന്റ് നീല നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തിളങ്ങി ഐശ്വര്യലക്ഷ്മി

ഫാഷന് രംഗത്തും താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള് സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്...

Read More >>
#fashion | ഗോള്‍ഡന്‍ വര്‍ക്കിൽ തീർത്ത സാരിയിൽ സുന്ദരിയായി ജാൻവി

Sep 13, 2024 06:14 PM

#fashion | ഗോള്‍ഡന്‍ വര്‍ക്കിൽ തീർത്ത സാരിയിൽ സുന്ദരിയായി ജാൻവി

പ്രൊമോഷന്റെ ഭാഗമായി കാഞ്ചീവരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്...

Read More >>
#fashion | മരതകകല്ലിന്റെ മാറ്റ്, പേസ്റ്റല്‍ ഗ്രീന്‍ സാരി, പുതിയ പോസ്റ്റുമായി നവ്യനായര്‍

Sep 8, 2024 11:14 AM

#fashion | മരതകകല്ലിന്റെ മാറ്റ്, പേസ്റ്റല്‍ ഗ്രീന്‍ സാരി, പുതിയ പോസ്റ്റുമായി നവ്യനായര്‍

പേസ്റ്റല്‍ ഗ്രീന്‍ വിത്ത് പിങ്ക് ഷെയ്ഡിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ഇവർ ഷെയര്‍...

Read More >>
#SamyuktaMenon  | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

Sep 3, 2024 08:48 AM

#SamyuktaMenon | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

|തന്വ എന്ന ക്ലോത്തിങ്ങ് ബ്രാന്‍ഡാണ് സാരി സ്‌റ്റൈല്‍...

Read More >>
Top Stories