#fire | വീടിനു മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങിന് തീപിടിച്ചു

#fire | വീടിനു മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങിന് തീപിടിച്ചു
Apr 16, 2024 10:09 AM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)   വീടിനു മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തെങ്ങിന് തീപിടിച്ചു. ഉച്ചയ്ക്ക് രണ്ടോടെ പൂങ്കുന്നം - ഗുരുവായൂര്‍ റോഡില്‍ ഡിവിഷന്‍ ഒന്നില്‍ താമസിക്കുന്ന മനോജ് പുളിക്കല്‍ എന്നയാളുടെ വീടിനു മുകളിലേക്കു ചാഞ്ഞുനില്‍ക്കുന്ന തെങ്ങിനാണ് തീപിടിച്ചത്. അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തി അണച്ചു.

വീടിനു ഭീഷണിയായി നില്‍ക്കുന്ന തെങ്ങ് മുറിച്ചുമാറ്റാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തെങ്ങ് നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമയായ ഡോ ജോസ് തയ്യാറായിട്ടില്ലെന്ന് മനോജ് പറയുന്നു.

തെങ്ങിന് തീപിടിച്ച സന്ദേശം ലഭിച്ചയുടനെ തൃശൂര്‍ അഗ്‌നിരക്ഷാ നിലയത്തില്‍നിന്നും സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ കെ എ ജ്യോതികുമാറിന്റെ നേതൃത്വത്തില്‍ സംഘമെത്തി.

ഫയര്‍ റെസ്‌ക്യു ഓഫീസര്‍മാരായ വി എസ് സുധന്‍, വി വി ജിമോദ്, ടി ജി ഷാജന്‍, ഫയര്‍ വുമണ്‍ ട്രെയിനികളായ ആല്‍മ മാധവന്‍, ആന്‍ മരിയ ജൂലിയന്‍ എന്നിവര്‍ ചേർന്നാണ് തീ അണച്ചത്.

മനോജിന്റെ വീടിനു സമീപത്തുകൂടെ ഇലക്ട്രിക് ലൈൻ കടന്ന് പോകുന്നുണ്ട്. ഇതിൽ നിന്നാകാം തെങ്ങിന് തീ പിടിച്ചത് എന്നാണ് അനുമാനം. ഇലക്ട്രിക് ലൈന്‍ ഓഫ് ചെയ്തു എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് വെള്ളം പമ്പ് ചെയ്തു തീ അണച്ചത്.

#coconut #overhanging #house #caught #fire.

Next TV

Related Stories
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories