(truevisionnews.com) പ്രായമാകുന്നതിൻറെ ആദ്യ സൂചനകൾ ഉണ്ടാകുന്നത് മുഖത്താകാം. വാർദ്ധക്യം അനിവാര്യവും സ്വാഭാവികവുമാണെങ്കിലും, ഇത്തരത്തിൽ മുഖത്തെ പ്രായമാകുന്നതിൻറെ സൂചനകളെ ഒരു പരിധി വരെ തടയാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ നൽകിയാൽ മതി.

മുഖത്ത് പ്രായക്കൂടുതൽ തോന്നിക്കാതിരിക്കാനും ചർമ്മം ചെറുപ്പമായിരിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
മാതളം - ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് രക്തയോട്ടം കൂട്ടാനും കൊളാജൻ ഉൽപാദിപ്പിക്കാനും ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
അവക്കാഡോ - ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും ധാരാളം അടങ്ങിയ അവക്കാഡോ ചർമ്മത്തിലെ ചുളിവുളെ തടയാനും മുഖത്ത് പ്രായക്കൂടുതൽ തോന്നിക്കാതിരിക്കാനും സഹായിക്കും.
മുട്ട - പ്രോട്ടീനിൻറെ കലലറയാണ് മുട്ട. വിറ്റാമിനുകളും ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും ചർമ്മത്തിലെ ചുളിവുകളെ തടയാൻ സഹായിക്കും.
ഇലക്കറികൾ - വിറ്റാമിനുകളും ധാതുക്കളും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.
ബ്ലൂബെറി - ആൻറി ഓക്സിഡൻറുകളുടെ കലവറയായ ബ്ലൂബെറി പതിവാക്കുന്നതും ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
തണ്ണിമത്തൻ - വിറ്റാമിൻ സി, ലൈക്കോപിൻ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നതും ചർമ്മത്തിന് നല്ലതാണ്.
തൈര് - തൈരിലെ ലാക്ടിക് ആസിഡ് ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
ബദാം വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ഒരു നട്സാണ് ബദാം. കൂടാതെ ഇവയിൽ ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
നാരങ്ങ - വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ നാരങ്ങ കഴിക്കുന്നതും ചർമ്മത്തിന് നല്ലതാണ്.
സൂര്യകാന്തി വിത്തുകൾ - വിറ്റാമിൻ ഇ അടങ്ങിയതാണ് സൂര്യകാന്തി വിത്തുകൾ. അതിനാൽ ഇവ കഴിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.
#You #eat #these #foods #keep #your #face #young
