കറാച്ചി: ( www.truevisionnews.com ) ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ 'വിജയാഘോഷം' എന്ന പേരിൽ പാക് സൈന്യത്തിന് അഭിനന്ദനം അറിയിച്ച് കറാച്ചിയിൽ സംഘടിപ്പിച്ച റാലിയിൽ പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ പ്രകോപനപരമായ പരാമർശം.

പാകിസ്താനോട് കളിച്ചാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് മോദിക്ക് ഇപ്പോൾ മനസിലായിട്ടുണ്ടാകുമെന്നും ഇങ്ങോട്ട് കളിച്ചാൽ നിശബ്ദരാകുമെന്ന് നിങ്ങൾ കരുതരുതെന്നും റാലിയിൽ പങ്കെടുത്ത ശേഷം അഫ്രീദി പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.
അഫ്രീദി റാലിയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
https://x.com/mufaddal_vohra/status/1921806595530408280
'അവർ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കി. ആരാധനാലയങ്ങളെയും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളേയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്ന ജനമാണ്. ഇങ്ങോട്ട് ആക്രമിച്ചാൽ വെറുതെ ഇരിക്കില്ല, പാകിസ്താന്റെ പ്രതിരോധം തകർക്കാൻ കഴിയില്ല'- അഫ്രീദി പറഞ്ഞു.
പുൽവാമയിൽ സംഭവിച്ചതുപോലെ, യാതൊരു തെളിവും കൂടാതെ പഹൽഗാമിലെ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപണം ഉന്നയിക്കുകയാണെന്നും അഫ്രീദി വിമർശിച്ചു. ഇന്ത്യയുടെ ആരോപണം 50 ശതമാനം ബോളിവുഡും 50 ശതമാനം കാർട്ടൂൺ നെറ്റ്‌വർക്കും ചേർന്നതാണെന്നും അഫ്രീദി പരിഹസിച്ചു.
ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ക്രിക്കറ്റ് ടീമിനെ പോലും പാകിസ്താനിലേക്ക് അയക്കാതെ വെറുപ്പ് സൃഷ്ടിക്കുകയാണെന്നും അഫ്രീദി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇന്ത്യൻ മണ്ണിൽ ഇനി അതിർത്തികടന്നുള്ള ഭീകരാക്രമണമുണ്ടായാൽ തിരിച്ചടി ഭയാനകമായിരിക്കുമെന്നും മൂന്ന് സേനകളും സംയുക്തമായി നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ പാക് ഭീകരതക്ക് തിരിച്ചടി നൽകിയ ഓപറേഷൻ സിന്ദൂറിൽ നൂറിലധികം ഭീകരരെ വധിച്ചുവെന്നും പാകിസ്താന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്നും 35നും 40നുമിടയിൽ പാക് സൈനികർ കൊല്ലപ്പെട്ടുവെന്നും സൈന്യം വ്യക്തമാക്കി.
viral video shows shahid afridi leading rally karachi
