കൊല്ലം:(truevisionnews.com) കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത് എസ് പണിക്കരുടെ മകൻ അഭയ് (14)നെയാണ് രാവിലെ മുതൽ കാണാതായത്. ട്യൂഷന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഏറെ വൈകിയിട്ടും കുട്ടി വീട്ടിലെത്താതെ വന്നപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്.
സംഭവത്തിൽ ചിതറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചുവപ്പ് ബാഗുമായി കുട്ടി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
14 year old boy missing Kollam complaint filed
