പാലക്കാട്: (truevisionnews.com) തൃത്താലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപിക (21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തൃത്താലയിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

young woman found dead Thrithala.
