കൊല്ലം : (truevisionnews.com) കേരളാ കലോത്സവം അതൊരു ഒന്നൊന്നര വേദിയാണ്. അവിടെ ഒന്ന് ചിലങ്ക കെട്ടണം. സി ബി എസ്സി വിട്ട് കേരളാ സിലബസ് തെരഞ്ഞെടുത്തതിന്റെ കാരണം ഇതാണ് കാർത്തിക മനസ്സ് തുറന്നു. ഭരതനാട്യം മോഹിനിയാട്ടം നാടോടി നൃത്തം എന്നീ മൂന്ന് ഇനങ്ങളിലും മത്സരിക്കുന്നു. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും എ ഗ്രേഡ് ഉറപ്പാക്കി.

എറണാകുളം മൂവാറ്റു പുഴ സ്വദേശിനി കാർത്തിക ദേവദാസ് . മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ദേവദാസിന്റെയും മൂവാറ്റു പുഴ ടിടി എച്ച് എസ് എസ് അധ്യാപികയായ ജയ ശ്രീയുടെയും ഏക മകളാണ് ഈ പ്ലസ് വൺ വിദ്യാർത്ഥി . സൂരജ് നായരുടെ കീഴിൽ നാല് വർഷമായി നൃത്തം പഠിച്ചു വരികയാണ്. മൂന്നാം ക്ലാസുമുതൽ നൃത്ത വേദിയിൽ സജീവമാണ്.
#KalaThapasya #Chilanka #tied #1stgrade #KarthikaDevdas #MoovatuPuzha
