കോഴിക്കോട്: ( പേരാമ്പ്ര )(truevisionnews.com) പേരാമ്പ്ര സ്വദേശിയായ വിവാഹത്തട്ടിപ്പ് വീരൻ 27 വർഷങ്ങൾക്ക്ശേഷം പിടിയിൽ.

ചെനോളി കോമത്ത് വീട്ടിൽ രവീന്ദ്രൻ(57) എന്ന അഷറഫിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂരിലെ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കണ്ണൂർ ജയിലിൽ റിമാൻഡ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി വിവിധ ജില്ലകളിലെ ആഭരണങ്ങൾ തട്ടിയെടുത്ത രവീന്ദ്രൻ 27 വർഷങ്ങൾക്ക് ശേഷമാണ് പോലീസിനെ പിടിക്കുന്നത്.
വിവിധ ജില്ലകളിൽ പല പേരുകളിൽ സ്ത്രീകളെ പരിചയപ്പെട്ട് സൗഹൃദത്തിലാവുന്ന രവീന്ദ്രൻ ബന്ധുക്കളുമായി ബന്ധപ്പെട്ടാണ് വിവാഹം ഉറപ്പിക്കുന്നത്.
തുടർന്ന് വ്യാജ മേൽവിലാസം നൽകി സ്ത്രീകളെ വിവാഹം കഴിക്കും. ശേഷം അവരുടെ പണവും ആഭരണങ്ങളുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി.
#Marriage #fraud #hero #from #Perampra #arrested #after #27years.
