തിരുവല്ല: (truevisionnews.com) സ്വകാര്യബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായിരുന്ന അമ്മക്കും മകനും പരിക്കേറ്റു.

ചെങ്ങന്നൂർ തിരുവൻവണ്ടൂർ മണിയൻ പള്ളിയിൽ വീട്ടിൽ പ്രഭ (42), മകൻ യദു (24) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴു മണിയോടെ ടി.കെ റോഡിലെ മഞ്ഞാടി ജംങ്ഷന് സമീപമായിരുന്നു അപകടം.
തിരുവല്ല ഭാഗത്തു നിന്നും കോഴഞ്ചേരി ഭാഗത്തേക്ക് പോയ ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#mother #her #son #injured #privatebus #collided #bike.
