മറയൂർ: (truevisionnews.com) ആദിവാസി കുടിയിലെ വീട്ടിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചു. മറയൂർ ഈച്ചാംപെട്ടിയിലെ രാഘുവിന്‍റെ ഭാര്യ മാരിയമ്മ പ്രസവിച്ച ആൺകുഞ്ഞാണ് മരിച്ചത്.

ഈ മാസം 19 ആണ് പ്രസവത്തിന് ആശുപത്രിയിൽ നിന്ന് നൽകിയ തീയതി. എന്നാൽ തിങ്കളാഴ്ച പുലർച്ച മൂന്നരയോടെ വയറ് വേദന അനുഭവപ്പെടുകയും പ്രസവം നടക്കുകയുമായിരുന്നു.
പിറന്നപ്പോൾ തന്നെ മരിച്ചതായി വീട്ടുകാർ പറയുന്നു. രാവിലെ മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് നടപടികൾ സ്വീകരിച്ച് പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രയിലേക്ക് മാറ്റി.
#baby #died #after #giving #birth #tribal #house.
