(www.truevisionnews.com) ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് ശീലമാക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. ഭക്ഷണത്തിന് ശേഷം, തൈര് കഴിക്കുന്നത് ദഹനത്തെ സുഗമമാക്കാൻ സഹായിക്കുന്നു. കാരണം ഉയർന്ന അളവിൽ പ്രോബയോട്ടിക് ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു.
ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളാണ്. മാത്രമല്ല, അസിഡിറ്റി കുറയ്ക്കുകയും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഉച്ചഭക്ഷണത്തിനൊപ്പം തെെര് കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്നും വിദഗ്ധർ പറയുന്നു.
മാത്രമല്ല, ഇത് ദഹനത്തെ സഹായിക്കുകയും മൈക്രോബയോട്ടയെ സന്തുലിതമാക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക്സ് നൽകുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ തൈര് കഴിക്കുന്നത് നല്ലതാണ്. ഇത് കോർട്ടിസോൾ അല്ലെങ്കിൽ സ്റ്റിറോയിഡ് ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കുന്നു. ഇത് അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് തൈരിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്. യോനിയിലെ അണുബാധ തടയുന്നതിനും തെെര് സഹായകമാണ്. സ്ത്രീകൾ തൈര് കഴിക്കുന്നതിന്റെ ഒരു ഗുണം യീസ്റ്റ് അണുബാധയുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു എന്നതാണ്.
തൈരിലെ ലാക്ടോബാസിലസ് ബാക്ടീരിയയാണ് യോനിയിലെ യീസ്റ്റ് ബാലൻസ് തടയുന്നതിന് സഹായിക്കുന്നത്. തൈരിലെ മഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഗുണം ചെയ്യും. കുടലിന് നല്ല പ്രോബയോട്ടിക് അടങ്ങിയ പാൽ ഉൽപന്നമാണ് തെെര്.
മാത്രമല്ല, ഇത് അസിഡിറ്റിയും മറ്റ് ദഹന പ്രശ്നങ്ങളും അകറ്റുന്നതിനും നല്ലതാണ്. ഇറിറ്റബിൾ ബവൽ സിൻഡ്രോം മൂലമുണ്ടാകുന്ന മലബന്ധം, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങൾ തടയാനും പ്രോബയോട്ടിക്സ് സഹായിക്കുന്നു.
ഉദരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും തൈര് സഹായിക്കും. പ്രോട്ടീൻ ധാരാളമടങ്ങിയ തൈര്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ശരീരത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
#health #We #know #benefits #eating #curd #once #day