കാസർകോട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

കാസർകോട്  പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു
May 10, 2025 12:06 PM | By Susmitha Surendran

കാസർകോട്: (truevisionnews.com) കാസർകോട്  വെള്ളരിക്കുണ്ടിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു.  പെണ്‍കുട്ടിയെ  ഇന്ന് രാവിലെ രക്തസ്രാവം മൂലം കാഞ്ഞങ്ങാട്ടെ ആശുപത്രിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് കുട്ടിയ്ക്ക് രക്തസ്രാവമുണ്ടായത് എന്നതുൾപ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ് പൊലീസ്.

അതേസമയം തമിഴ്‌നാട്ടില്‍നിന്ന് വിനോദസഞ്ചാരത്തിനെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോണ്ടിച്ചേരി അരിയങ്കുപ്പം തനംപാളയം ഇളങ്കോയുടെ മകള്‍ പര്‍വത വര്‍ധിനിയാണ് മരിച്ചത്.

കുടുംബാംഗങ്ങളായ മറ്റ് ഏഴ് പേരോടൊപ്പം വാഗമണ്‍ സന്ദര്‍ശിച്ചശേഷം വ്യാഴാഴ്ചയാണ് കുട്ടി മൂന്നാറിലെത്തിയത്. എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച മാതാപിതാക്കളാണ് ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.

മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം നടന്നതായി സ്ഥിരീകരിച്ചു. ഉറങ്ങുന്നതിനു മുമ്പ് കുട്ടിക്ക് നേരിയ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൂന്നാര്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

















Plus One student kasargod Vellarikund died bleeding.

Next TV

Related Stories
 യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

May 7, 2025 11:20 AM

യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

കാസർഗോഡ് യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍...

Read More >>
യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2025 04:48 PM

യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുമ്പളയിൽ യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ വധഭീഷണി; പൊലീസുകാരനെതിരെ കേസ്

May 5, 2025 10:10 PM

ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ വധഭീഷണി; പൊലീസുകാരനെതിരെ കേസ്

ഡിവൈഎസ്‌പിക്ക് സിവില്‍ പൊലീസ് ഓഫീസറുടെ...

Read More >>
Top Stories










Entertainment News