ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന് കേസ്: മലയാളി യുവാവും പെൺസുഹൃത്തും അറസ്റ്റിൽ

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന് കേസ്: മലയാളി യുവാവും പെൺസുഹൃത്തും  അറസ്റ്റിൽ
May 10, 2025 11:55 AM | By Susmitha Surendran

മുംബൈ : (truevisionnews.com) ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ചെന്ന് ആരോപിച്ച് നാഗ്പുരിൽനിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിനെ കോടതി 13 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സർക്കാരിനെതിരെ യുദ്ധം ചെയ്യൽ, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങൾ ആരോപിച്ച് നാഗ്പുർ പൊലീസ് ഹോട്ടലിൽനിന്നു പിടികൂടിയത്.

പിന്നാലെ, റിജാസിന്റെ സുഹൃത്ത് നാഗ്പുർ നിവാസിയായ ഇഷ കുമാരിയെയും (22) അറസ്റ്റ് ചെയ്തു. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലർത്തിയെന്ന ആരോപണവും എഫ്ഐആറിലുണ്ട്. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്.



Case Malayali youth girlfriend arrested criticizing Operation Sindoor

Next TV

Related Stories
Top Stories










Entertainment News