(truevisionnews.com) നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ. വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
ഫൈബർ ധാരാളം അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്താനും വയറിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ദഹനം മെച്ചപ്പെടുത്തുകയും മലബന്ധത്തെ അകറ്റുകയും ചെയ്യും.
ആൻറി ഓക്സിഡൻറുകൾ അടങ്ങിയ പപ്പായ കഴിക്കുന്നത് സന്ധിവാതത്തെ തടയാനും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പൊട്ടാസ്യം അടങ്ങിയ പപ്പായ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.
ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും മറ്റും അടങ്ങിയ പപ്പായ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. അതിനാൽ പപ്പായ കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളും മറ്റും പപ്പായയിൽ ധാരാളമുണ്ട്. അതിനാൽ ഇവ ഹൃദ്രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ഫൈബർ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇവയിൽ കലോറി വളരെ കുറവുമാണ്.
വിറ്റാമിൻ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമാണ് പപ്പായ. അതിനാൽ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
വിറ്റാമിൻ സി അടങ്ങിയ പപ്പായ ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചർമ്മത്തിലെ ചുളിവുകളും മറ്റും അകറ്റാനും സഹായിക്കും.
#health #benefits #eating #papaya