#health | പുരുഷന്മാര്‍ ശ്രദ്ധിക്കുക; പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...

#health | പുരുഷന്മാര്‍ ശ്രദ്ധിക്കുക; പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...
Nov 20, 2023 07:03 PM | By Susmitha Surendran

(truevisionnews.com)  പുരുഷന്മാരെ ബാധിക്കുന്ന ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം.

പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടാം. ആദ്യഘട്ടത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ, ഒരു ലക്ഷണവും ചിലപ്പോള്‍ കാണിക്കില്ല.

പ്രോസ്റ്റേറ്റ് ക്യാൻസറിന്‍റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, മൂത്രമൊഴിക്കുമ്പോൾ വേദനയും അസ്വസ്ഥതയും, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക, ഇടുപ്പ്- പെൽവിക് അല്ലെങ്കിൽ മലാശയ ഭാ​ഗത്ത് വേദന, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ലുകള്‍ക്ക് വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.

ഇതിനു പുറമേ അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക, കാലുകള്‍ നീര് വയ്ക്കുക തുടങ്ങിയവയും കാണാം. പ്രോസ്റ്റേറ്റ് ക്യാന്‍സർ മൂര്‍ച്ഛിക്കുന്നതനുസരിച്ചാണ് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, എന്നിവയുണ്ടാകുന്നത്.

പ്രോസ്റ്റേറ്റ് ക്യാൻസർ പടരുന്നതിന്റെ ലക്ഷണങ്ങളിലൊന്ന് കാലിൽ വീക്കം ഉണ്ടാകുന്നതാണ്. ക്യാൻസർ ലിംഫ് നോഡുകളിലേക്ക് പടർന്നാൽ അത് കാലുകളിൽ വലിയ രീതിയിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകും.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

#Men #take #note #Don't #ignore #symptoms #prostate #cancer...

Next TV

Related Stories
#health | രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഏറെ

Dec 1, 2023 12:45 PM

#health | രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കാം; ആരോഗ്യ ഗുണങ്ങൾ ഏറെ

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ എന്ത് കഴിക്കുന്നു എന്നത്...

Read More >>
#health | മൂഡ് സ്വിംഗ്സ്, ക്ഷീണം എന്നിവയുണ്ടെങ്കിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം....

Nov 30, 2023 11:10 PM

#health | മൂഡ് സ്വിംഗ്സ്, ക്ഷീണം എന്നിവയുണ്ടെങ്കിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം....

സ്ത്രീകളിൽ കാണുന്ന മൂഡ് സ്വിംഗ്സ്, തളർച്ച, ശരീരം വല്ലാതെ ചൂടാകുന്ന...

Read More >>
#health | പൈനാപ്പിൾ ഫേസ് പാക്കുകളെ പരിചയപ്പെടാം.....

Nov 30, 2023 10:20 PM

#health | പൈനാപ്പിൾ ഫേസ് പാക്കുകളെ പരിചയപ്പെടാം.....

നിരവധി ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ്...

Read More >>
#health | രാവിലെ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

Nov 30, 2023 04:45 PM

#health | രാവിലെ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണാണ്...

Read More >>
#health | ദിവസവും ഒരു നേരം തെെര് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളറിയാം

Nov 30, 2023 01:09 PM

#health | ദിവസവും ഒരു നേരം തെെര് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളറിയാം

ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളാണ്. മാത്രമല്ല, അസിഡിറ്റി കുറയ്ക്കുകയും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യും....

Read More >>
Top Stories