ഗസ്സ : (www.truevisionnews.com) ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഗസ്സയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇന്ധനം ലഭ്യമല്ലാത്തതിനാൽ തുർക്കിഷ് ആശുപത്രി പ്രവർത്തനം നിർത്തി. ഗസ്സയിലെ ഏക അർബുദ ആശുപത്രിയാണ് ഇത്.
ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 195 ആയി. ഗസ്സയിൽ ഭക്ഷ്യ ക്ഷാമവും രൂക്ഷമായി തുടരുകയാണ്.
റൊട്ടി നിർമാണ യൂണിറ്റുകളെല്ലാം ഇസ്രായേൽ ആക്രമിച്ചു. ഒമ്പത് റൊട്ടി നിർമാണ യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി ഇതിന് മുന്നിൽ ആളുകളുടെ നീണ്ട നിരയാണുള്ളത്.
#GAZA #Emergency #Gazahospitals; #only #cancerhospital #stopped #functioning