9 വയസുകാരിക്ക് പല്ല് പറിക്കാന്‍ അനസ്തേഷ്യ നല്‍കി, പിന്നാലെ കുട്ടിക്ക് ദാരുണാന്ത്യം

9 വയസുകാരിക്ക് പല്ല് പറിക്കാന്‍ അനസ്തേഷ്യ നല്‍കി, പിന്നാലെ കുട്ടിക്ക് ദാരുണാന്ത്യം
Apr 7, 2025 07:59 PM | By Anjali M T

കാലിഫോര്‍ണിയ:(truevisionnews.com) കാലിഫോര്‍ണിയയില്‍ പല്ല് പറിക്കുന്നതിനായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ 9 വയസുകാരിക്ക് ദാരുണാന്ത്യം. മാര്‍ച്ച് 18 ന് വിസ്റ്റയിലെ ഡ്രീംടൈം ഡെന്‍റിസ്ട്രിയിൽ വച്ചാണ് കുട്ടിക്ക് അനസ്തേഷ്യ നല്‍കിയത്. അനസ്തേഷ്യ നല്‍കി മണിക്കൂറുകൾക്കകം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിൽവാന മൊറീനോ മരിച്ചെന്ന് സാന്‍ ഡീഗോ കൌണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് അറിയിച്ചു.

അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടിക്ക് ദന്ത ചികിത്സയും നല്‍കിയിരുന്നു. ദന്ത ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞ ശേഷമാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചതെന്ന് അനസ്തേഷ്യോളജിയില്‍ പരീശീലനം ലഭിച്ച സ്ഥാപനത്തിലെ ലൈസന്‍സുള്ള ദന്തഡോക്ടറായ ഡോ. റയാന്‍ വാട്ട്കിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലുടെ നീളം അനസ്തേഷ്യനിസ്റ്റ് കുട്ടിയെ നിരീക്ഷിച്ചിരുന്നു. എന്നാല്‍, സങ്കീർണ്ണതകളൊന്നും കുട്ടിയില്‍ കണ്ടെത്തിയിരുന്നനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


#9year#old #girl #anesthesia #tooth #extracted#child #dies #tragically

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories