യു.എസ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവെച്ചു; ദുരനുഭവം പങ്കുവെച്ച് ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദി

യു.എസ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവെച്ചു; ദുരനുഭവം പങ്കുവെച്ച് ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദി
Apr 8, 2025 04:19 PM | By VIPIN P V

(www.truevisionnews.com) ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദിയെ യു.എസ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചു. ലഗേജിൽ സംശയാസ്പദമായി പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണിത്.

പബ്ലിക് റിലേഷൻസ് സ്ഥാപനമായ ചൈപാനിയുടെ സ്ഥാപകയാണ് ശ്രുതി ചതുർവേദി. പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് എട്ട് മണിക്കൂർ തടഞ്ഞുവെക്കുകയും ഉദ്യോഗസ്ഥൻ ശരീര പരിശോധന നടത്തുകയും ചെയ്തു.

അമേരിക്കയിലെ അലാസ്കയിലുള്ള ആങ്കറേജ് വിമാനത്താവളത്തിൽ വെച്ച് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ശ്രുതി എക്സിലൂടെ പങ്ക് വെച്ചു. 'പൊലീസും എ.ഫ്ബി.ഐയും ചോദ്യം ചെയ്തെങ്കിലും വളരെ മോശമായാണ് പെരുമാറിയത്.

ഫോൺ, വാലറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ പിടിച്ചെടുക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി പരിശോധന നടത്തുകയും ചെയ്തു. ഫോൺ വിളിക്കാൻ പോലും അനുവാദം നൽകിയില്ല.

വിശ്രമമുറി ഉപയോഗിക്കാൻ അനുമതി നിഷേധിക്കുകയും വിമാനയാത്ര ഒഴിവാക്കുകയും ചെയ്തു. ആ അവസ്ഥ ഭീകരമാണ്'. വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തത്. ശ്രുതി ചതുർവേദിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശങ്ക പ്രകടിപ്പിച്ച് കമന്‍റ് ചെയ്തത്.



#Indian #entrepreneur #ShrutiChaturvedi #shares #ordeal #after #detained #eight #hours #USairport

Next TV

Related Stories
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

May 10, 2025 09:07 PM

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ്...

Read More >>
Top Stories