വേവിക്കാത്ത ഇറച്ചി കഴിച്ചു, രണ്ടു വയസ്സുകാരി പക്ഷിപ്പനി ബാധിച്ച് മരിച്ചു

വേവിക്കാത്ത ഇറച്ചി കഴിച്ചു, രണ്ടു വയസ്സുകാരി പക്ഷിപ്പനി ബാധിച്ച് മരിച്ചു
Apr 4, 2025 08:16 PM | By Athira V

( www.truevisionnews.com ) നാലു വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിലെ പള്‍നാഡു ജില്ലയില്‍ രണ്ടു വയസ്സുകാരിയാണ് മരിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വേവിക്കാത്ത കോഴിയിറച്ചി കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് H5N1 വൈറസ് (പക്ഷിപ്പനി) ബാധിക്കുകയായിരുന്നു. മാതാപിക്കളാണ് കുട്ടിക്ക് വേവിക്കാത്ത ഇറച്ചി നല്‍കിയതെന്നാണ് വിവരം.

2003-ല്‍ രാജ്യത്താകമാനം പക്ഷിപ്പനി ബാധയുണ്ടായതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയ ശേഷം ഇന്ത്യയിലുണ്ടാകുന്ന രണ്ടാമത്തെ ഇതുമായി ബന്ധപ്പെട്ട മരണമാണിത്. 2021-ല്‍ എയിംസില്‍ 11 വയസ്സുകാരനായ ആണ്‍കുട്ടി മരിച്ചതാണ് ആദ്യ സംഭവം.

പക്ഷിപ്പനി ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 16 ന് മംഗളഗിരിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ഫെബ്രുവരി 27-നാണ് പെണ്‍കുട്ടി പച്ച ഇറച്ചി കഴിച്ചത്. പാചകം ചെയ്യുന്നതിനിടെ കുട്ടി ആവശ്യപ്പെട്ടപ്പോള്‍ അമ്മ വായില്‍വെച്ച് കൊടുത്തു. കുട്ടി ഇത് ചവച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തി.

രണ്ടു ദിവസത്തിന് ശേഷം കുട്ടിക്ക് കടുത്ത പനിയും അതിസാരവും പിടിപ്പെട്ടു. മാര്‍ച്ച് നാലിന് കുട്ടിയെ എയിംസില്‍ അഡ്മിറ്റ് ചെയ്തു. മാര്‍ച്ച് ഏഴിന് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദേശ പ്രകാരം മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും സാമ്പിളുകളെടുത്ത് പരിശോധനയ്ക്കയച്ചു. എന്നാല്‍ മാര്‍ച്ച് 16ന് കുട്ടി മരിച്ചു. എച്ച് 5 എന്‍ 1 വൈറസ്ബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഐസിഎംആര്‍ എന്നിവര്‍ സ്ഥിരീകരിച്ചു.

#Girl #dies #birdflu #after #eating #undercooked #meat

Next TV

Related Stories
9 വയസുകാരിക്ക് പല്ല് പറിക്കാന്‍ അനസ്തേഷ്യ നല്‍കി, പിന്നാലെ കുട്ടിക്ക് ദാരുണാന്ത്യം

Apr 7, 2025 07:59 PM

9 വയസുകാരിക്ക് പല്ല് പറിക്കാന്‍ അനസ്തേഷ്യ നല്‍കി, പിന്നാലെ കുട്ടിക്ക് ദാരുണാന്ത്യം

അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടിക്ക് ദന്ത ചികിത്സയും നല്‍കിയിരുന്നു....

Read More >>
പ്രസവിച്ച് ദിവസങ്ങൾ മാത്രമായ ഭാര്യ ലൈംഗിക ബന്ധം നിഷേധിച്ചതിൽ പ്രതിഷേധം, പക വീട്ടിയത് രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച്

Apr 7, 2025 07:33 PM

പ്രസവിച്ച് ദിവസങ്ങൾ മാത്രമായ ഭാര്യ ലൈംഗിക ബന്ധം നിഷേധിച്ചതിൽ പ്രതിഷേധം, പക വീട്ടിയത് രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ച്

ഭാര്യ സുഹൃത്തിന്‍റെ വീട്ടിലായിരുന്ന സമയത്താണ് രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ യുവാവ് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയത്....

Read More >>
പാകിസ്ഥാനിൽ ശക്തമായ ഭൂചലനം; പ്രകമ്പനമുണ്ടായത് ഇന്ന് പുലര്‍ച്ചെ 2.58ന്

Apr 2, 2025 06:03 AM

പാകിസ്ഥാനിൽ ശക്തമായ ഭൂചലനം; പ്രകമ്പനമുണ്ടായത് ഇന്ന് പുലര്‍ച്ചെ 2.58ന്

ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....

Read More >>
പുത്തനുടുപ്പ് അണിഞ്ഞ് നിന്ന കുട്ടികൾക്കിടയിലേക്ക് ആക്രമണം; ഈദ് ദിനത്തിലും ഗാസയിൽ കൂട്ടക്കുരുതി, കൊല്ലപ്പെട്ടത് 64 പേർ

Mar 31, 2025 08:41 AM

പുത്തനുടുപ്പ് അണിഞ്ഞ് നിന്ന കുട്ടികൾക്കിടയിലേക്ക് ആക്രമണം; ഈദ് ദിനത്തിലും ഗാസയിൽ കൂട്ടക്കുരുതി, കൊല്ലപ്പെട്ടത് 64 പേർ

ഗാസയിലെ മെഡിക്കൽ ജീവനക്കാരുടെ കൊലപാതകത്തിൽ അന്വേഷണം വേണമെന്ന് യുഎസ് മുസ്ലീം സംഘടനയും...

Read More >>
Top Stories