#cookery | നല്ല മൊരിഞ്ഞ ചിക്കൻ റോൾ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ...

#cookery | നല്ല മൊരിഞ്ഞ ചിക്കൻ റോൾ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ...
Oct 28, 2023 11:42 PM | By MITHRA K P

(truevisionnews.com) കുട്ടികൾക്ക് ടൊമാറ്റോ സോസും കൂട്ടി കഴിക്കാൻ ഇഷ്ടമുള്ള അവരുടെ പ്രിയപ്പെട്ട പലഹാരമാണ് ഈ ചിക്കൻ റോൾ. നല്ല ചൂടോടെ മുരു മുരുപ്പോടെ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. എങ്ങനെ എളുപ്പത്തിൽ ചിക്കൻ റോൾ തയ്യാറാക്കാമെന്ന് നോക്കാം...

ചേരുവകൾ

ചിക്കൻ ബ്രസ്റ്റ്‌ -400ഗ്രാം

മൈദ-1 കപ്പ്‌

മുട്ട -3 എണ്ണം

വെള്ളം -ആവശ്യത്തിന്

വലിയ ഉള്ളി -2 എണ്ണം (ചെറുത്)

കാരറ്റ് -1 എണ്ണം

ചോളം -1എണ്ണം

ബ്രഡ് പൊടിച്ചത് -2 കപ്പ്‌

പച്ച മുളക് -2,3 എണ്ണം

ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ

ഗരം മസാല പൊടി -1 ടീസ്പൂൺ

കുരുമുളക് പൊടി-1 ടേബിൾ സ്പൂൺ

മല്ലി പൊടി-1 ടീസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

പാൽ -2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യമായി ചിക്കൻ ഇഞ്ചി വെളുത്തുള്ളി ചതച്ചതും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വെന്ത ശേഷം ഒന്ന് ചതച്ചെടുക്കുക. അല്ലെങ്കിൽ കൈ കൊണ്ട് പിച്ചി എടുക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റി കൊടുത്ത് അതിലേക് ഇഞ്ചിവെളുത്തുള്ളി ചതച്ചതും കൂടി ഇട്ടു കൊടുത്ത് പച്ചമുളകും കൂടി ഇട്ടു കൊടുത്തു ഒന്ന് വീണ്ടും വഴറ്റി കൊടുത്തു അതിലേക്ക് കാരറ്റ് ആദ്യം ചേർത്ത് വഴറ്റി എടുത്ത് പിന്നീട് ചോളം ഇട്ടു വീണ്ടും വഴറ്റി എടുക്കുക.

ഉപ്പ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. പിന്നീട് വേവിച്ചു വെച്ച ചിക്കൻ ചേർത്ത് കൊടുക്കുക. ശേഷം കുരുമുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടിയും ചേർത്ത് കൊടുത്തു നന്നായൊന്നു വഴറ്റി മല്ലിയില കൂടി ചേർത്ത് കൊടുത്താൽ മസാല റെഡി.

മാവ് ഉണ്ടാക്കുന്നതിനു വേണ്ടി മിക്സിയുടെ ജാറിലേക്ക്‌ മൈദയും മുട്ടയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുത്തു നന്നായി കട്ട കെട്ടാതെ അരച്ചെടുക്കുക. ഒരു പാൻ ചൂടാക്കി ഓരോ തവി മാവ് ഒഴുച്ചു കൊടുത്തു ദോശ ചുട്ടെടുക്കുക.

ഒരു ബൗളിൽ മുട്ടയും പാലും ഇട്ടു കൊടുത്തു നന്നായി അടിച്ചെടുക്കുക. ചുട്ടു വെച്ച ഓരോ ദോശയുടെയും മുകളിൽ മസാല ഇട്ടു കൊടുത്തു ദോശ രണ്ടു സൈഡും മടക്കി റോൾ ചെയ്തെടുക്കുക.

മുട്ടയുടെ മിക്സിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക.നല്ല മൊരിഞ്ഞ ചിക്കൻ റോൾ തയ്യാറായി.

#how #make #good #crispy #chickenroll #easily

Next TV

Related Stories
#tea | ഇന്ന്  ചെമ്പരത്തി ചായ ഉണ്ടാക്കിയാലോ ...

Sep 7, 2024 07:47 AM

#tea | ഇന്ന് ചെമ്പരത്തി ചായ ഉണ്ടാക്കിയാലോ ...

ചെമ്പരത്തിയുടെ പൂവുകൾക്കും ഇലകൾക്കുമെല്ലാം ധാരാളം ആരോഗ്യ സൗന്ദര്യ...

Read More >>
#bittergourd | കൈപ്പ് മറന്ന് പോകും, നാടൻ പാവയ്ക്കാ ഫ്രൈ ഈ രീതിയിൽ തയ്യാറാക്കൂ...

Sep 5, 2024 10:22 PM

#bittergourd | കൈപ്പ് മറന്ന് പോകും, നാടൻ പാവയ്ക്കാ ഫ്രൈ ഈ രീതിയിൽ തയ്യാറാക്കൂ...

പാവയ്ക്കാ എന്ന് ഓർക്കുമ്പോൾ കൈപ്പ് ആവും മനസ്സിൽ വരുന്നത്...

Read More >>
#cauliflower |  കോളിഫ്ലവർ ഒന്ന് ഈ രീതിയിൽ വറുത്തുനോക്കിയാലോ ....

Sep 1, 2024 08:20 PM

#cauliflower | കോളിഫ്ലവർ ഒന്ന് ഈ രീതിയിൽ വറുത്തുനോക്കിയാലോ ....

കോളിഫ്ലവർ വറുത്തത് കഴിക്കാത്തവരായി ആരുംതന്നെയില്ല ....

Read More >>
#cookery | വീട്ടിൽ സോയ ഇരിപ്പുണ്ടോ? എന്നാൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ....

Aug 29, 2024 01:30 PM

#cookery | വീട്ടിൽ സോയ ഇരിപ്പുണ്ടോ? എന്നാൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ....

ഇഷ്ടമില്ലാത്തവർ വീട്ടിലുണ്ടെങ്കിൽ ഈ രീതിയിൽ തയ്യാറാക്കി കൊടുത്തു നോക്കൂ...

Read More >>
#cookery | കർക്കിടക സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ; റെസിപ്പി

Aug 10, 2024 08:45 AM

#cookery | കർക്കിടക സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ; റെസിപ്പി

കർക്കിടക മാസമല്ലേ, സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ എളുപ്പം...

Read More >>
#breadhalwa | ബ്രെഡ് കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം; ഈസി റെസിപ്പി

Aug 6, 2024 02:36 PM

#breadhalwa | ബ്രെഡ് കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം; ഈസി റെസിപ്പി

ശർക്കരക്ക് പകരം പഞ്ചസാരയും ഉപയോഗിക്കാം. അതിനുശേഷം അത് നന്നായിട്ട് ഒന്ന് കട്ടിയായി തുടങ്ങുമ്പോൾ വീണ്ടും നെയ്യ് ഒഴിച്ചു...

Read More >>
Top Stories