മലപ്പുറം: ( www.truevisionnews.com ) മൂത്തേടത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പരീക്ഷഫലം ഇന്ന് വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ഉടൻ ബന്ധുക്കൾ നിലമ്പൂർ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാരപ്പുറം സ്വദേശിയായ 15 കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
With only hours left for exam results class tenth student attempts suicide by consuming poison
