#health | പാലിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിച്ചാൽ എന്ത് സംഭവിക്കും?

#health | പാലിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിച്ചാൽ എന്ത് സംഭവിക്കും?
Oct 1, 2023 01:06 PM | By MITHRA K P

(truevisionnews.com) നിരവധി ആരോഗ്യ ഗുണമുള്ള ഒന്നാണ് പാൽ. ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാൽ. 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്.

ഇതുകൂടാതെ 120 മില്ലിഗ്രാം കാൽസ്യം, 14 മില്ലിഗ്രാം കൊളസ്ട്രോൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 66 കലോറിയുണ്ട്. പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിൻറെയും പല്ലിൻറെയും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പാലിനൊപ്പം ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കരുതെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്.

അത്തരത്തിൽ പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

പാലിനൊപ്പം സിട്രസ് പഴങ്ങൾ കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് ആയൂർവേദം പറയുന്നത്. സിട്രസ് പഴങ്ങൾ അസിഡിക് ആണ്. അത് പാലിൽ ചേരുമ്പോൾ പാൽ പിരിയുന്നു. അതിനാൽ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങൾ ഒരുമിച്ച് വയറ്റിലെത്തുന്നത് ചിലരിൽ ദഹനപ്രശ്‌നം, വയറിളക്കം, അതിസാരം, ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം.

പാലിനൊപ്പം പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

പാലിനൊപ്പം തക്കാളിയും കഴിക്കരുത്. തക്കാളിയിലെ ആസിഡ് ഘടകം പാലിൽ ചേരുമ്പോൾ ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാകാം.

നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാലിനൊപ്പം കഴിക്കുന്നതും ഒഴിവാക്കുക. പാലും റാഡിഷും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും.

സ്റ്റാർച്ച് കൂടുതലുള്ള വാഴപ്പഴവും പ്രോട്ടീൻ ധാരാളം അടങ്ങിയ പാലും കൂടി ചേരുമ്പോൾ ദഹിക്കാൻ പ്രയാസം ഉണ്ടാകും.

 പാലും മീനും ഒരുമിച്ച് കഴിക്കുന്നത് അത്ര നന്നല്ല. ഇവ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നത് ഗുരുതരമായ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പണ്ടുക്കാലത്തെ വൈദ്യൻമാരും പറയുന്നതാണ്.

പാലും പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കരുത് എന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. കാരണം പാൽ തന്നെ ധാരാളം പ്രോട്ടീൻ അടങ്ങിയവയാണ്. അതിനൊപ്പം വീണ്ടും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ, അത് ശരീരഭാരം കൂടാൻ കാരണമാകുമെന്നും ന്യൂട്രീഷ്യന്മാർ മുന്നറിയിപ്പ് നൽകുന്നു. ഇവ ദഹന പ്രശ്നങ്ങൾക്കും കാരണമാകാം.

പാലിനൊപ്പം മദ്യം കഴിക്കുന്നതും ഒഴിവാക്കുക.

(ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.)

#eat #foods #milk

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories