മലപ്പുറം: ( www.truevisionnews.com )വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

രോഗലക്ഷണങ്ങളുള്ള അഞ്ചുപേർ മഞ്ചേരി, എറണാകുളം മെഡിക്കൽ കോളജുകളിൽ ചികിത്സയിലുണ്ട്. ഇന്നലെ എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതോടെ ആകെ നെഗറ്റീവ് ഫലങ്ങൾ 25 ആയി. രോഗിയുടെ സമ്പർക്കപട്ടികയിൽ 94 പേരുണ്ട്. ഇതിൽ 53 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ആണ്.
പോസിറ്റീവായി ചികിത്സയിലുള്ള രോഗിക്ക് ഒരു ഡോസ് മോണോ ക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ ആറു പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ രണ്ടു പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നിപയുടെ സോഴ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് ജോയിൻ്റ് ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചിരുന്നു.
Nipah Patient under treatment remains critical condition efforts find source
