( www.truevisionnews.com) കൊല്ലത്ത് രണ്ട് പ്രമുഖ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ എം.ഡി.എം.എ ഉപഭോഗം കൂടി വരുന്നതായി റിപ്പോർട്ട് . കർണ്ണാടക രജിസ്ട്രേഷൻ ഉള്ള കാറിൽ ബംഗ്ലൂരിവിൽ നിന്നുമാണ് ലഹരി മരുന്ന് കൊല്ലത്ത് എത്തുന്നത് .

ഇത്തരത്തിൽ അഞ്ചാലുമൂട് സ്വദേശിനിയായ അനില രവീന്ദ്രനെ കൊല്ലം എസ്.പി. എസ്. ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു . കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നു എന്നാണ് പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചത് .
കോളേജ് വിദ്യാർത്ഥിനികളായ പെൺകുട്ടികൾക്കിടയിലും ഈ മാരക ലഹരി മരുന്നിൻ്റെ ഉപയോഗം വർദ്ധിക്കുന്നുവെന്നാണ് പോലീസിന് അനിലയെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരം .
പെൺകുട്ടികൾ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് തമാശക്ക് ലഹരി മരുന്ന് ഉപയോഗിച്ച് തുടങ്ങി പിന്നീട് അടിമകളായി മാറുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. പുതിയ തലമുറയിൽപ്പെട്ട വിദ്യാർത്ഥികളാണ് ഇത്തരത്തിൽ മാരക ലഹരി വിപത്തുകൾക്ക് അടിമയാകുന്നത് .
നിറത്തിലും മണത്തിലും വ്യത്യസ്തത പുലർത്തുന്ന എം.ഡി.എം.എ ലഹരി മരുന്നുകളാണ് കോളേജ് വിദ്യാർത്ഥികൾ തെരഞ്ഞെടുക്കുന്നത് . ലഹരിമരുന്നുകളുടെ ചെറുകിട ഡീലർമാരാണ് ഇത് കോളേജിലെത്തിക്കുന്നത് .
പഠനത്തോടൊപ്പം , ഉല്ലാസവും എന്ന തരത്തിലാണ് വിദ്യാർത്ഥികൾ ഈ ലഹരി പദാർത്ഥം ഉപയോഗിക്കുന്നത് . സോഫ്റ്റ് ഡ്രിങ്ക്സ് ആയ കൊക്കകോള , ടിലോ , ഫ്രൂട്ടി എന്നിവയിൽ കലർത്തിയാണ് വിദ്യാർത്ഥിനികൾ ഉപയോഗിക്കുന്നതെങ്കിൽ , ചെറിയ പായക്കറ്റുകളിലാണ് ആൺകുട്ടികൾ ഈ ലഹരി വസ്തു ഉപയോഗിച്ച് പോരുന്നത് .
ട്രിപ്പിങ്ങിന് താൽപര്യമുണ്ടോ ബെസ്റ്റി എന്ന് ചോദിച്ചാണ് ആൺകുട്ടികൾ പെൺകുട്ടികളെ ഇത് നൽകി കൂടെ കൂട്ടുന്നത് . നാളെ ഒരു റൈഡിങ്ങിന് പോകാം , പേരെൻ്റ്സ് അറിയേണ്ട എന്ന് പെൺകുട്ടികളെ ചട്ടം കെട്ടുകയും തുടർന്ന് അവരോടൊപ്പം ഹില്ലി സൈഡ്സിലെത്തുന്ന കോളേജ് യുവാക്കൾ സോഫ്റ്റ് ഡ്രിങ്ക്സിൽ കലർത്തി ഇത് നൽകുന്നതുമാണ് പതിവ് .
ഈ വീര്യമേറിയ ന്യൂ ജനറേഷൻ ഡ്രഗ് ഉള്ളിലെത്തുന്ന കുട്ടികൾ അതിവൈകാരികതയും , അമാനുഷികതയും പുറത്ത് കാണിക്കുന്നതായി മനശാസ്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട് . ലഹരി മരുന്നിൻ്റെ രൂപം അഡിക്ഷൻ എന്നിവയാണ് വിദ്യാർത്ഥികളെ എം.ഡി.എം.എയിലേക്ക് അടുപ്പിക്കുന്നത് .
കൺഡക്ട് ഡിസോഡറുള്ള വിദ്യാർത്ഥികളാണ് പൊതുവെ ഈ ലഹരി മരുന്ന് കൂടുതലായി ഉപയോഗിച്ച് വരുന്നത് . കോളേജ് ക്ലാസുകൾ ബങ്കുചെയ്താണ് വിദ്യാർത്ഥികൾ ഈ ലഹരിമരുന്ന് തേടി പോകുന്നത് .
പതിമൂന്ന് ശതമാനത്തിലേറെ കോളേജ് വിദ്യാർത്ഥികളാണ് ഈ ലഹരി മരുന്നിന് അടിമപ്പെട്ടിരിക്കുന്നുവെന്നതാണ് പോലീസ് നൽകുന്ന വിവരം . സൈക്കോട്രോപ്പിക്ക് ലഹരി വസ്തു വായ എം.ഡി .എം. എ ഓർമ്മശക്തിയും ഉൻമേഷവും വർദ്ധിപ്പിക്കുമെന്നതാണ് കോളേജ് വിദ്യാർത്ഥികൾ ഇത് തേടി പോകാനുള്ള പ്രധാന കാരണം .
മതിയായ കൗൺസിലിങ്ങും , ശ്രദ്ധയും മാതാപിതാക്കൾ ഇക്കാര്യത്തിൽ വെച്ച് പുലർത്തണമെന്നാണ് പോലീസ് നിർദ്ദേശിക്കുന്നത് . പ്രതിയായ അനിലയിൽ നിന്നും മൊഴി സ്വീകരിച്ച നിലയ്ക്ക് പോലീസ് കോളേജ് പരിസരത്ത് പരിശോധനയും ശക്തമാക്കിയിരിക്കുകയാണ് .
ഹരികൃഷ്ണൻ.ആർ
MDMA widespread among college students Kollam district police aim strict testing
