(truevisionnews.com) ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ പി പ്രശാന്തിനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്.

ജില്ലാ പ്രസിഡന്റിന് എസ് ഡി പി ഐ ബന്ധം ഉണ്ടെന്ന് ആയിരുന്നു പാർട്ടി ഗ്രൂപ്പിലെ വിമർശനം. സംഭവത്തിൽ പ്രശാന്തിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇത് കൈപ്പറ്റാതിരുന്നതോടെ ആണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ പി പ്രശാന്തിനെ സസ്പെന്റ് ചെയ്തത്.
BJP district president Aswani criticized WhatsApp group BJP constituency committee member suspended
