#arrest | കണ്ണൂരിൽ വാൻ മോഷ്ടിച്ച സംഭവം; കുറ്റ്യാടി സ്വദേശികളായ രണ്ടുപേർ പിടിയിൽ

#arrest | കണ്ണൂരിൽ വാൻ മോഷ്ടിച്ച സംഭവം; കുറ്റ്യാടി സ്വദേശികളായ രണ്ടുപേർ പിടിയിൽ
Sep 29, 2023 11:57 PM | By Athira V

കണ്ണൂർ : ( truevisionnews.in ) കണ്ണൂർ നാറാത്ത് സ്വദേശി ശ്രീജേഷിന്റെ ട്രാവലർ വാൻ മോഷ്ടിച്ച കേസിൽ രണ്ടുപേർ മയ്യിൽ പോലീസിൻ്റെ പിടിയിലായി. ദേവർകോവിൽ സ്വദേശി ആഷിഫ് അബ്ദുൽ ബഷീർ (30), കാവിലുംപാറ ചുണ്ടമ്മൽ ഹൗസിൽ സുബൈർ(35) എന്നിവരാണ് അറസ്റ്റിലായത്.

നാറാത്ത് വാച്ചാപ്പുറത്തുനിന്ന് 17നു രാത്രിയാണ് വാഹനം മോഷണം പോയത്. മൊബൈൽ ഫോൺ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് വിവരം ലഭിച്ചത്.

രണ്ട് ദിവസം കുറ്റ്യാടിയിൽ ചുറ്റിപ്പറ്റി നിന്ന പോലീസ് വ്യാഴാഴ്ച ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വായ്പ അടക്കാത്തതിനാൽ ബാങ്ക് പിടിച്ചെടുത്ത് ലേലം ചെയ്ത വാഹനമാണ് മോഷ്ടിച്ചത് എന്നറിയുന്നു.

കണ്ണൂർ എസിപി ടി.കെ രത്നകുമാറിന്റെ മേൽനോട്ടത്തിൽ മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷ്, എസ്ഐമാരായ അബൂബക്കർ സിദ്ദീഖ്, അബ്ദുൽറഹ്മാൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാജി, സ്നേഹേഷ്, സിപിഒമാ രായ വിനീത്, സഹജ പ്രതിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

#Van #theft #incident #Kannur #Two #natives #Kuttiady #arrested

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories