#death | കെഎസ്ആര്‍ടിസി ബസിനടിയിൽപെട്ട് വയോധികന് ദാരുണാന്ത്യം

#death | കെഎസ്ആര്‍ടിസി ബസിനടിയിൽപെട്ട് വയോധികന് ദാരുണാന്ത്യം
Sep 24, 2023 09:32 PM | By MITHRA K P

തിരുവനന്തപുരം: (truevisionnews.com) കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി മണികണ്ഠവിലാസത്തിൽ കൃഷ്ണന്‍ നായരാണ് (80) മരിച്ചത്.

പനയമുട്ടത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ക്ഷീരകര്‍ഷകനായിരുന്ന കൃഷ്ണന്‍ നായര്‍ പാലുമായി സൊസൈറ്റിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്.

പനയമുട്ടം ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ വാതിലില്‍ കൂടി അകത്തേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്ന് കാല്‍വഴുതി കൃഷ്ണന്‍ നായര്‍ റോഡിലേക്ക് വീഴുകയായിരുന്നു. വാഹനത്തിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിച്ചു. ചേപ്പിലോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്.

അപകടത്തിനു തൊട്ടുപിന്നാലെ ബസിന്റെ ഡ്രൈവര്‍ ഇറങ്ങിയോടി. പോലീസും നാട്ടുകാരും ചേര്‍ന്ന് കൃഷ്ണൻ നായരുടെ ശരീരം ബസിനടിയില്‍ നിന്ന് പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

#dead #fallingunder #KSRTCbus

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
Top Stories